തിരുവനന്തപുരം : നിയസമസഭാ സീറ്റ് നിഷേധിച്ചതില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും പിന്നീട് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി കഴിഞ്ഞു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടി ആയതിനാണ് എന്‍സിപിയുമായി സഹകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് ലതിക സുഭാഷ് അറിയിച്ചു. സ്വാകാര്യ മാധ്യമത്തോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. അടുപ്പമുള്ളവരുമായി ചര്‍ച്ച നടത്തിയശേഷമാണ് ലതിക സുഭാഷ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. പാര്‍ട്ടി പ്രസിഡന്റായതിന് ശേഷം പി.സി. ചാക്കോ ലതികാ സുഭാഷുമായി സംസാരിച്ചിരുന്നു.
കോണ്‍ഗ്രസ് വിട്ടു വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന എന്‍സിപി നല്‍കും. ലതിക സുഭാഷിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മന്ത്രി എ.കെ. ശശീന്ദ്രന് പ്രതികരിച്ചു. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്ന ലതിക 7,624 വോട്ട് നേടിയിരുന്നു. ലതികാ സുഭാഷിലൂടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: