കൊറോണ താണ്ഡവമാടിയ ഇറ്റലിയിലെ റോമില്‍, പ്രവാസി മലയാളികളുടെ കൂട്ടായ്മയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് യൂദാസ് സ്കറിയോത്ത് ഇന്‍ ദി ഡാര്‍ക്ക് ട്രാപ്റോമിലെ അറിയപ്പെടുന്ന മലയാളി ഫാഷന്‍ ഡിസൈനറായ ജോര്‍ജ് സുന്ദരംതറയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. കാക്കോ ഫിലിംസ് ഇന്റര്‍നാഷണലിനുവേണ്ടി റ്റിറ്റു തോമസ്, പ്രീതി റ്റിറ്റു എന്നിവരാണ് നിര്‍മാണം. ഗുഡ്വില് എന്റര്‍ടെയിന്‍മെന്റ് യൂറ്റിയൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തത്. യൂറോപ്പില്‍ ചിത്രീകരിച്ച ആദ്യ ബൈബിള്‍ ചരിത്രമലയാള ഹ്രസ്വചിത്രം എന്ന ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കാര്‍ഡ് പുരസ്കാരം ചിത്രം നേടിയിരുന്നു.
യേശുവിന്റെ ശിഷ്യന്മാരില് പ്രധാനിയും ബുദ്ധിമാനുമായ യൂദാസ് സ്കറിയോത്ത് മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത നാളുകളില്‍ യൂദാസിന് ഉണ്ടായ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. റോമിലെ പൗരാണിക ദൃശ്യങ്ങളും, മികച്ച തിരക്കഥയും, ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ യൂദാസ് സ്കറിയോത്തായി, വേഷമിട്ടിരിക്കുന്നത് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ബിരുദധാരിയും നാടക, മിമിക്രി രംഗങ്ങളില്‍ അനവധി പുരസ്കാരങ്ങള്‍ നേടിയ തിരുവനന്തപുരം സ്വദേശി ഡണ്‍സ്റ്റണ്‍ അല്‍ഫോണ്‍സ് ആണ്. യൂദാസായി ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.
എഡിറ്റര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ – ബിജു പീറ്റര്‍, ബിജിഎം-ഡില് വിനു, മേക്കപ്പ്, കോസ്റ്റ്യൂംസ് – ജി.സുന്ദരന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോസുട്ടന്.
ഡണ്‍സ്റ്റണ്‍ അല്‍ഫോണ്‍സ്, ജോസുട്ടന് പുത്തന്‍ പറമ്പില്‍, റ്റിറ്റു തോമസ്, ജിസ്മോന് മംഗലശ്ശേരി എന്നിവരും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: