പ്രശസ്ത യുവ നടിയും ടിവി അവതാരകയുമായ മീനാക്ഷി കേന്ദ്ര കഥാപാത്രമായി എത്തിയ ഇരയാനം എന്ന ഹ്രസ്വചിത്രം പ്രേക്ഷകമനസുകളില്‍ ഇടംപിടിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നിര്‍മിച്ചിട്ടുള്ള ചിത്രം ഇതിനോടകം ആയിരങ്ങള്‍ കണ്ടുകഴിഞ്ഞു. സ്ത്രീ ശാക്തീകരണ മുറവിളികളും ശ്രമങ്ങളും ഒരുവശത്തു തകൃതിയാകുമ്പോള്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് ചിത്രം ചുണ്ടിക്കാണിക്കുന്നു. ഒരോ ഇടവഴികളിലും കഴുകന് കണ്ണുമായി പാത്തിരിക്കുന്നവരുടെ വിനോദ വെറികളില്‍ ജീവിതം ഹോമിക്കപ്പെടുന്ന സ്ത്രീജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ചിത്രം കാണിക്കുന്നത്. ഇരയാക്കപ്പെട്ടവര്‍ക്കു ബോധപൂര്‍വം നീതി വൈകിപ്പിക്കുന്നതും അല്ലെങ്കില്‍ നീതി നിഷേധിക്കുന്നതും നാട്ടില്‍ വാര്‍ത്തയേ അല്ല എന്ന നിലയും വന്നിരിക്കുന്നു.
വ്യവസ്ഥിതിയാണ്, സമൂഹമാണ് എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഇരയാനം എന്ന ഹൃസ്വ സിനിമ. വിനോദ് കറ്റാനം നിര്‍മിച്ച് രാജേഷ് അമനകര സംവിധാനം ചെയ്ത ചിത്രം സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായി മാറി. വി.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ബിജു ജി.കൃഷ്ണന് ആണ്. അമ്മതൊട്ടില്, എന്‍ട്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജേഷ് അമനകര. മനോജ് പണിക്കര്‍, ഡെന്നി ഫിലിപ്പ്, സൂസന് മനോജ്, സിനി ചന്ദ്രബോസ്, വേണി ചന്ദ്രബോസ്, വിനായകചന്ദ്ര, അര്ജുന് ബാബു, മനോജ്, പ്രദീപ് നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹരീഷ് ആര്. കൃഷ്ണയാണ് ക്യാമറ. ജിന്‍സ് ഗോപിനാഥ് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നു. ഡെന്നി പുളിക്കന്‍(പ്രൊഡക്ഷന്‍ കണ്ട്രോളര്), അനന്തു എസ്. വിജയന് (എഡിറ്റിങ്), ബിബിന്‍ ജോസ് ജോര്‍ജ്ജ് ആണ് മികിസിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: