കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും ബാലുശ്ശേരി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോല്‍ഗാട്ടി. കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തതായി ധര്‍മജന്‍ പറഞ്ഞു. പണം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാതെ ഇവര്‍ തട്ടിയെടുത്തതായും അദേഹം ആരോപിച്ചു.
താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ഡ പ്രതിഷേധിച്ച് പത്ര സമ്മേളനം നടത്തിയ വ്യക്തിക്ക് തന്നെ തെരഞ്ഞെടുപ്പ് ചുമതല നല്‍കി. തന്നെ തോല്‍പ്പിക്കാന്‍ കെപിസിസി സെക്രട്ടറിക്കൊപ്പം ഇയാള്‍ പ്രവര്‍ത്തിച്ചു. ഇരുവര്‍ക്കും മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ആഗ്രഹം. താന്‍ പുലയ സമുദായത്തില്‍പ്പെട്ട ആളായതിനാല്‍ വോട്ട് ലഭിക്കില്ലെന്ന പ്രചാരണത്തിന് ഇരുവരും ചേര്‍ന്ന് നേതൃത്വം നല്‍കിയതായും ധര്‍മജന്‍ ആരോപിച്ചു.
മണ്ഡലത്തിലെ 25 ശതമാനം ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി പേരിനു മാത്രമായിരുന്നു. കോണ്‍ഗ്രസിന് സ്വാധീനമുള്ള ഉണ്ണികുളത്ത് ഒരു വട്ടം പോലും വീടു കയറിയിറങ്ങിയുള്ള പ്രവര്‍ത്തനം നടന്നിട്ടില്ല. ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എഐസിസി നിയോഗിച്ച പ്രതിനിധികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പോലും തെരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് കഴിഞ്ഞില്ലെന്നും ധര്‍മജന്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: