തിരുവനന്തുപുരം : ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങി ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്ത് സര്‍ക്കാരിന്റെ നിറം കെടുത്തിയെന്ന് രൂക്ഷ വിമര്‍ശനവുമായി സമസ്ത. ഇകെ വിഭാഗത്തിന്റെ മുഖപത്രത്തിലൂടെയാണ് ഇത്തര്ത്തില് വിമര്‍ശനം ഉയര്‍ത്തിയത്.
മുഖ്യമന്ത്രിക്ക് മുസ്ലിം സമുദായത്തിലെ അംഗത്തില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് വകുപ്പ് തിരിച്ചെടുത്തതെന്ന് ഇകെ വിഭാഗം യുവജന സംഘടനയായ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചു. മുന്‍ മന്ത്രിസഭയില്‍ കെ.ടി. ജലീല്‍ വഹിച്ചിരുന്ന വകുപ്പ് ഇത്തവണ മുഖ്യമന്ത്രിയുടേതാണ്. വകുപ്പ് വിഭജനത്തിന് പിന്നാലെ ഈ വകുപ്പ് സിപിഎം തിരിച്ചെടുത്തതും വിവാദമായിരുന്നു.
അതേസമയം ന്യൂനപക്ഷക്ഷേമവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ നേരത്തെ തീരുമാനിച്ചിരുന്നതെന്ന് സിപിഎം. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ന്യൂനപക്ഷം.സ്ഥിരമായി ഒരു വിഭാഗത്തിനുതന്നെ ന്യൂനപക്ഷക്ഷേമവകുപ്പ് നല്കുന്നതില് മറുവിഭാഗത്തിനുള്ള അതൃപ്തി കൂടി പരിഗണിച്ചാണ് തീരുമാനമെന്നും സിപിഎം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: