തിരുവനന്തപുരം: കേരളം പണ്ടേ ദരിദ്രമാണ്. അതിനെ അതി ദരിദ്രമാക്കി. ഇതാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സര്‍വേ പ്രഖ്യാപനം വ്യക്തമാക്കുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് അധരവ്യായാമം മാത്രം പോര. തൊഴിലവസരം സൃഷ്ടിക്കണം. ദാരിദ്ര്യത്തില്‍ പെട്ടുപോയവര്‍ക്ക് തൊഴില്‍ നല്‍കി അവരെ സ്വയം പ്രാപ്തരാക്കണം. സംസ്ഥാനത്ത് തൊഴില്‍ ലഭിക്കുന്നില്ല എന്ന് കൂടി ഇതോടെ വ്യക്തമാണെന്ന് സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോര്‍ജ്ജ് പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിപോലും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയില്ല. തൊഴിലുറപ്പില്‍ 90 ശതമാനം കേന്ദ്രസര്‍ക്കാര്‍ വിഹിതം നല്‍കുമ്പോള്‍ സംസ്ഥാനം നല്‍കുന്നത് 10 ശതമാനമാണ്. സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കണമായിരുന്നു. പുരുഷന്മാരെ കൂടി കൂടുതല്‍ ഉള്‍പ്പെടുത്തുകയും പുല്ലുവെട്ടലിന് പകരം പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയ ആസ്തി വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കാളികളാക്കിയിരുന്നെങ്കില്‍ ദാരിദ്ര്യത്തിന് അറുതി വരുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: