തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കിയത്. ഈ ജില്ലകളിലെ നിയന്ത്രണങ്ങളില്‍ അയവുകള്‍ വരുത്തിയിട്ടുണ്ട്.
എന്നാല്‍ രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. ജില്ലയിലെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ശരാശരി 33 ശതമാനമാണ്. തൃശൂര്‍ ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉച്ചവരെ കൂടി തുടരും. ഉച്ചയ്ക്ക് വിശദമായ ഉത്തരവ് ഇറങ്ങിയതിന് ശേഷം ഇളവുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തും.
അതേസമയം സംസ്ഥാനത്തെ ലോക്ഡൗണ്‍ ഈമാസം 30വരെ നീട്ടിയ സാഹചര്യത്തില്‍ ചില ഇളവുകളോടെ നിയന്ത്രണങ്ങള്‍ തുടരും. മലപ്പുറത്ത് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മലപ്പുറത്ത് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: