മുംബൈ: കോവിഡ് മഹാമാരിമൂലം ആശങ്കയിലായ സര്‍ക്കാരിന് ആശ്വാസമായി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ചില്‍ അവസാനിക്കുന്ന മൂന്ന് മാസങ്ങളിലെ ലാഭത്തിന്റെ തോതില്‍ വന്‍വളര്‍ച്ച രേഖപ്പെടുത്തി.
ബാങ്കിന്റെ മാര്‍ച്ചില്‍ അവസാനിക്കുന്ന നാലാം സാമ്പത്തികപാദത്തിലെ അറ്റാദായം 6,451 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 80 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 3,581 കോടി മാത്രമായിരുന്നു.
ഉയര്‍ന്ന തോതിലുള്ള വരുമാനവും വാര്‍ഷികാടിസ്ഥാനത്തിലുള്ള കിട്ടാക്കടം ചുരുക്കിയതുമാണ് ലാഭം വര്‍ധിക്കാന്‍ സഹായിച്ചത്. കിട്ടാക്കടം കഴിഞ്ഞ വര്‍ഷം 11,840 കോടി ആയിരുന്നത് ഈ വര്‍ഷം 9,914 കോടിയായി കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു.
ബാങ്കിന്റെ അറ്റ പലിശവരുമാനത്തിലും 19 ശമതാനം വളര്‍ച്ചയുണ്ടായി. ഇത് 27,067 കോടി രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 22,767 കോടി രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: