ന്യൂദല്‍ഹി : പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റിന് വീരമൃത്യു. പഞ്ചാബ് മോഗ ജില്ലയിലെ ലാംഗിയാന ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. സ്ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് വീരമൃത്യു വരിച്ചത്.
പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം അപകടത്തില്‍ പെടുന്നത്. സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഭിനവിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ വ്യോമസേനയും ദുഃഖത്തില്‍ പങ്കുചേരുന്നു. വിമാന അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും വ്യോമസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: