ന്യൂദല്‍ഹി: ഒടുവില്‍ ദല്‍ഹി മുഖ്യമന്ത്രി സിംഗപ്പൂര്‍ സര്‍ക്കാരിനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനും മുന്പില് അരവിന്ദ് കെജ്രിവാള് തോല്‍വി സമ്മതിച്ചു. സിംഗപ്പൂര്‍ വകഭേദം എന്ന കോവിഡ് 19 വൈറസ് ഇല്ലെന്ന് അരവിന്ദ് കെജ്രിവാള് ഏറ്റുപറഞ്ഞതോടെ സിംഗപ്പൂരും ഇന്ത്യയും തമ്മിലുള്ള അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാകുമെന്ന് പ്രത്യാശിക്കാം.
സിംഗപ്പൂര്‍ വകഭേദം എന്ന പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ഇത് കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നും കെജ്രിവാള് ട്വീറ്റ് ചെയ്തതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന് ഉടനെ കെജ്രിവാളിനെ തിരുത്തി: ‘സിംഗപ്പൂര്‍ വകഭേദം എന്ന ഒരു കോവിഡ് വകഭേദം ഇല്ല എന്നതായിരുന്നു വിവിയന്‍ ബാലകൃഷ്ണന്റെ മറുപടി.
കെജ്രിവാളിനെപ്പോലെ പ്രധാനപ്പെട്ട ഒരൂ രാഷ്ട്രീയ നേതാവ് ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ വസ്തുതകള്‍ പരിശോധിക്കാതെ നടത്തരുതെന്നും വിവിയന്‍ ബാലകൃഷ്ണന് താക്കീതും ചെയ്തിരുന്നു. ഇതോടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കെജ്രിവാളിനെ വിമര്‍ശിച്ചിരുന്നു. സിംഗപ്പൂരുമായി ഏറെക്കാലമായി നിലനില്‍ക്കുന്ന ബന്ധം തകര്‍ക്കാന്‍ ഇത്തരം നിരുത്തവാദപരമായ പ്രസ്താവനകള്‍ മാത്രം മതിയാവുമെന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാകുന്നുവെന്ന കണ്ടതോടെയാണ് തെറ്റ് സമ്മതിച്ചുകൊണ്ടുള്ള കെജ്രിവാളിന്റെ കുമ്പസാരം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: