ഇസ്ലാമബാദ്: പാലസ്തീനെതിരെ ആക്രമണം നടത്തുന്ന ഇസ്രയേലിനെതിരെ ഉടന്‍ ജിഹാദ് പ്രഖ്യാപിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പിടി ഐയുടെ എംപി അസ്മ ഹദീദ്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ നാശനഷ്ടം വിതച്ച ഒരൊറ്റ ആഗോളസംഭവവികാസമായി ചരിത്രം ഹമാസ്-ഇസ്രയേല്‍ പോരാട്ടത്തെ രേഖപ്പെടുത്തിക്കഴിഞ്ഞു. ‘ഞങ്ങളുടെ മക്കള്‍ എല്ലാം ഇസ്രയേലിന് എതിരായ ജിഹാദിന് പ്രതിജ്ഞാബദ്ധരാണ്,’ അസ്മ ഹദീദ് പറഞ്ഞു. പാകിസ്ഥാന്‍ തെഹ്‌റീക് ഇ-ഇന്‍സാഫ് (പിടി ഐ) പാര്‍ട്ടിയുടെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ജയിച്ച എംപിയാണ് അസ്മ.
ഇസ്രയേല്‍ സ്ത്രീകളെയും കുട്ടികളെയും പീഢിപ്പിക്കുന്നു. ഇതിനെതിരെ ജിഹാദ് പ്രഖ്യാപിക്കുന്ന ആദ്യത്തെ വ്യക്തി താന്‍ ആയിരിക്കുമെന്ന് അസ്മ ഹദീദ് പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അവര്‍ വിമര്‍ശിച്ചു. കമല ഹാരിസിനെ സ്ത്രീത്വത്തിന് തന്നെ നാണക്കേട് എന്നായിരുന്നു ഹദീദ് വിശേഷിപ്പിച്ചത്.
എന്നാല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇതിനോട് പ്രതികരിച്ചില്ല. പിടിഐ പാര്‍ട്ടിയും ഹദീദിന്റെ വൈകാരികപ്രകടനത്തോട് പ്രതികരിച്ചിട്ടില്ല. ഇതാദ്യമായാണ് പാകിസ്ഥാനില്‍ നിന്നും ഇസ്രയേലിനെതിരെ തുറന്ന ജിഹാദ് പ്രഖ്യാപനം നടക്കുന്നത്.
പാകിസ്ഥാന്‍ ഇതുവരെ ഈ യുദ്ധത്തില്‍ പരസ്യമായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഇത് ഇസ്രയേലിനെ എതിര്‍ക്കുന്നതിലുള്ള പാകിസ്ഥാന്റെ വിമുഖതയാണെന്നുവരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ് അസ്മ ഹദീദിന്റെ ജിഹാദ് ഉയര്‍ത്തിയുള്ള പൊട്ടിത്തെറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: