അഞ്ചാലുംമൂട്: സേവനവഴിയിലൂടെ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെ മുന്‍നിരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്താന്‍ ഗ്രാമപ്രദേശത്തെ കൂട്ടായ്മകള്‍ക്ക് സാധിക്കുമെന്ന് ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് സി.കെ. ചന്ദ്രബാബു പറഞ്ഞു.
അഷ്ടമുടി വിവേകാനന്ദ സാംസ്കാരിക സമിതി സ്വന്തമായി നിര്‍മ്മിച്ച സേവ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി കണ്‍വീനര്‍ അനന്തകൃഷ്ണന് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം സുജിത്ത്, എ.പത്മകുമാര്‍, സന്തോഷ്, ഗോകുല്‍ കരുവ, വിഷ്ണു, ചന്ദ്രസേനന് പിള്ള, ബിനു മോന്, ബാബു രാജന് പിള്ള, വിധു കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രദേശത്ത് സാംസ്കാരിക സമിതിയുടെ നേത്യത്വത്തില്‍ ഭക്ഷ്യകിറ്റ് വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: