വടകര: വടകര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുടെ വീട്ടില്‍ നടന്ന സ്ഫോടനത്തില്‍ ദുരൂഹത ഉയരുന്നു. ചൊവാഴ്ച രാത്രിയോടെയാണ് പാര്‍ട്ടി ഗ്രാമമായ വടകര കരിമ്പന പാലം കളരിയുള്ളതില്‍ താമസിക്കുന്ന സിവില്‍ പോലീസ് ഓഫീസറായ ചിത്രദാസന്റെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടര്‍ന്ന് വിറകുപുര പൂര്‍ണ്ണമായും നശിച്ചു. സ്ഫോടനത്തില്‍ ചിത്രദാസിന്റെ വീടിനും കാറിനും സമീപത്തുള്ള പതിനഞ്ചോളം വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വെടിമരുന്നു ഉപയോഗിച്ചുള്ള സ്ഫോടനമെന്നാണ് ഫയര്‍ഫോഴ്സിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ ഗ്യാസ്സിലിണ്ടര്‍ പൊട്ടിയതാണെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ സംശയം ഉയരുകയാണ്. സ്ഫോടന ശേഷം പരിസരമാകെ വെടിമരുന്നിന്റെ മണം വന്നതായി നാട്ടുകാരും ഫയര്‍ഫോഴ്സ് സംഘവും പറയുന്നു. ഗ്യാസ് സിലിണ്ടണ്ടര്‍ പൊട്ടിത്തെറിച്ചാല്‍ തീ ഗോളങ്ങള്‍ ഉയരുക പതിവാണ്. എന്നാല്‍, തീ ഗോളങ്ങള്‍ ഉണ്ടണ്ടായിട്ടില്ല. സംഭവശേഷം ഗ്യാസ് സിലിണ്ടണ്ടറിന്റെ അവശിഷ്ടം മറ്റെവിടുന്നോ കൊണ്ടണ്ടുവന്നു ഇവിടെ ഇട്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഫോടനം നടന്ന ഉടന്‍ എത്തിയ പോലീസ് ഒരാളെയും ചിത്രദാസിന്റെ വീടിന്റെ പരിസരത്തേക്ക് കടത്തിവിട്ടില്ല. ഇതൊക്കെ തെളിവ് നശിപ്പിക്കാന്‍ വേണ്ടണ്ടിയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വെടിമരുന്നിന്റെ മണമുണ്ടെണ്ടന്നു പറയുമ്പോഴും സിലിണ്ടണ്ടര്‍ പൊട്ടിത്തെറിച്ചതാണ് എന്ന് വരുത്തിത്തീര്‍ക്കാര്‍ ചില കേന്ദ്രങ്ങളില്‍ ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ടണ്ട്.
സംഭവ സ്ഥലത്തെത്തിയ പോലീസിനോടും ഫയര്‍ഫോഴ്സിനോടും വിറകുപുരയില്‍ പടക്കങ്ങള്‍ ഉണ്ടണ്ടായിരുന്നുവെന്ന് ചിത്രദാസ് സൂചിപ്പിച്ചിട്ടുമുണ്ട്. സംഭവത്തില്‍ ഫോറന്‍സിക് വിഭാഗവും എക്സ്പ്ലോസീവ് വിദഗ്ധരും സുതാര്യവും ശാസ്ത്രീവുമായ അന്വേഷണം നടത്തിയാല്‍ മാത്രമേ സത്യാവസ്ഥ വ്യക്തമാവുകയുള്ളൂ.
വടകര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിനേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം വടകര കേന്ദ്രീകരിച്ച് സംഘര്‍ഷ സാധ്യതയുണ്ടെണ്ടന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമുണ്ടണ്ട്. എന്നാല്‍ യാതൊരുവിധ പരിശോധനകളും ഈ മേഖല കേന്ദ്രീകരിച്ചു നടന്നിട്ടില്ല. അതിനു പിന്നലെയാണ് പാര്‍ട്ടി ഗ്രാമത്തില്‍ പോലീസ് ഓഫീസറുടെ വീട്ടില്‍ നടന്ന സ്ഫോടനം.
സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ഗൗരവമേറിയ സംഭവത്തില്‍ ഒരു പ്രതികരണവും പാര്‍ട്ടി നടത്തിയിട്ടില്ല. വടകര പോലീസ് സ്റ്റേഷനിലെ സിപിഎം ഫ്രാക്ഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പോലീസ് ഓഫീസറുടെ വീട്ടില്‍ നടന്ന സ്ഫോടനം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടണ്ടായെന്നാണ് വിവരം. സംഭവ സ്ഥലം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന്, ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. രാജേഷ് കുമാര്‍, മണ്ഡലം പ്രസിഡന്റ് പി.പി. വ്യാസന്, പി.പി. മുരളി എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: