മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈ ഹൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്പറ്റ സ്വദേശി ജോമിഷ് ജോസഫ് ആണ് മരിച്ചത്. 35 വയസായിരുന്നു. അപകടത്തില്‍ ഇതുവരെ 37 പേരാണ് മരിച്ചത്. 22 മലയാളികള്‍ ഉള്‍പ്പെടെ 186 പേരെ രക്ഷിച്ചിരുന്നു.
അപകടത്തില്‍പ്പെട്ട അന്‍പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാര്‍ജില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
നാവിക സേന കടലില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്ന് 20 പേരെ കണ്ടെത്തിയത്. നാവിക സേനയുടെ ഐ.എന്‍.സ് കൊച്ചി, ഐ.എന്‍.എസ് കൊല്‍ക്കൊത്ത യുദ്ധക്കപ്പലുകളുടെ നേതൃത്വത്തിലാണ് നാലാം ദിനവും രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
മരണവുമായി ബന്ധപ്പെട്ട് 22 കേസുകള്‍ മുംബൈ യെല്ലോ ഗേറ്റ് പോലീസ് രജിസ്റ്റര്‍ ചെയ്തു. നാല് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: