ആലപ്പുഴ: കോവിഡ് ബാധിച്ചു ഗര്‍ഭിണി മരിച്ചു. തിരുവമ്പാടി സായികൃഷ്ണയില്‍ ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് റിട്ട. മാനേജര്‍ സുഭാഷിന്റെ മകള്‍ അഡ്വ.അര്ച്ചനഎസ്.കുമാര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ എഴ് വര്‍ഷമായി സൗദിയിലെ ജുബൈല്‍ കോബാര്‍ മേഖലയില്‍ കോബാറിലെ ജേക്കബ് എഞ്ചിനിയറിംങ്ങ് കമ്പനിയിലെ ജീവനക്കാരനായ ഭര്‍ത്താവ് സനല്‍ കുമാറിനോടൊപ്പമായിരുന്നു ഇവര്‍.
കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. പ്രസവത്തിനായി ഭര്‍ത്താവിനോടൊപ്പം നാട്ടിലെത്തിയ അര്‍ച്ചനക്ക് കോവിഡ് പിടിപെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസം മുന്‍പാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മാതാവ്:അമ്മ ലളിത എസ്. പിള്ള (റിട്ട: പ്രൊഫസര്‍ എസ്.ഡി കോളേജ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: