സിഡ്‌നി: ആഷസ് പരമ്പരക്ക് മുമ്പ് അഫ്ഗാനിസ്ഥാനുമായി ടെസ്റ്റ് മത്സരം കളിക്കാനൊരുങ്ങി ഓസ്‌ട്രേലിയ. ഈ വര്‍ഷം അവസാനം അഫ്ഗാനുമായി ടെസ്റ്റ് കളിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓസ്‌ട്രേലിയ ആദ്യമായാണ് അഫ്്ഗാനിസ്ഥാനുമായി ടെസ്റ്റ് മത്സരം കളിക്കാനൊരുങ്ങുന്നത്. അഫ്ഗാനെ ഓസ്‌ട്രേലിയയിലേക്ക് ക്ഷണിക്കുന്നെന്നും മത്സരത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഒരു മത്സരമാകും അഫ്ഗാനിസ്ഥാനുമായി കളിക്കുക. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ ആഷസ് കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: