ബെയ്ജിംഗ്: ചൈനയിലെ രണ്ട് പ്രവിശ്യകളിലും തായ്വാനിലും ചെറിയ തോതില്‍ കോവിഡ് രോഗം വീണ്ടും തലപൊക്കുന്നതായി കണ്ടെത്തല്‍.
അനഹുയ്, ലിയോവോനിംഗ് എന്നീ പ്രവിശ്യകളിലാണ് ചൈനീസ് അധികൃതര്‍ക്ക് ആശങ്ക പടര്‍ത്തി നേരിയ തോതില്‍ വീണ്ടും കോവിഡ് കണ്ടെത്തിയത്. ഇവിടെ യഥാക്രമം 17ഉം 25 ഉം പേര്‍്ക്കാണ് രോഗബാധ കണ്ടെത്തിയത്. അതേ സമയം തായ്വാനില് നൂറുകണക്കിന് പേരില്‍ രോഗബാധ കണ്ടെത്തി.
ഈ വാര്‍ത്ത പരന്നോടെ വളര്‍ന്ന ഭീതി മൂലം മെയ് 16ന് അനഹുയ്, ലിയോവോനിംഗ് എന്നീ പ്രവിശ്യകളില്‍ 11 ലക്ഷം പേര് വാക്സിന് എടുത്തു. സാധാരണ ദിവസേന 8.4 ലക്ഷം പേര് മാത്രമാണ് വാക്സിന് എടുക്കുന്നത് പതിവ്.
തായ്വാനിലും ഈയാഴ്ച ചെറിയ തോതില്‍ കോവിഡ് ബാധ കണ്ടെത്തി. ഇതേ തുടര്‍ന്ന് തലസ്ഥാനനഗരിയായ തായ്പേയില്‍ ഈയാഴ്ച ഭാഗികമായ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നൂറുകണക്കിന് പേരില്‍ കോവിഡ് രോഗം വീണ്ടും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ പൊതുവെ വാക്സിന് കുത്തിവെപ്പെടുക്കുന്നതില് അമാന്തം കാണിക്കുന്ന തായ്വാന്‍കാര്‍ ആവേശപൂര്‍വ്വമാണ് കോവിഡ് കുത്തിവെപ്പ് എടുക്കുന്നതെന്ന് പറയുന്നു.
ഇതുവരെ ചൈനയിലാകെ 40 കോടി പേര് വാക്സിന് എടുത്തിട്ടുണ്ട്. മാര്‍ച്ച് 27ന് 10 കോടി പേര് വാക്സിനെടുത്തു. പിന്നീട് 26 ദിവസത്തിനുള്ളില്‍ 20 കോടിയിലേക്ക് വാക്സിനെടുത്തവരുടെ എണ്ണം ഉയര്‍ന്നു. അടുത്ത 17 ദിവസത്തിനുള്ളില്‍ 10 കോടി പേര് കൂടി എടുത്തു. എന്നാല്‍ വീണ്ടും കോവിഡ് ബാധയെന്ന ഭീതി പരന്നതോടെ ഒമ്പത് ദിവസത്തിനുള്ളിലാണ് അടുത്ത 10 കോടി പേര് വാക്സിന് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: