തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളില്‍ ആഞ്ഞടിച്ചതിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ മെയ് 22-ഓടെ പുതിയ ന്യൂനമര്‍ദംം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് 25-ഓടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മെയ് 26-ന് വൈകുന്നേരത്തോട് കൂടി ഒഡീഷ -പശ്ചിമ ബംഗാള്‍ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. ഒമാന്‍ നിര്‍ദേശിച്ച ‘യാസ്’ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരളത്തില്‍ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: