ഇരവിപുരം: കൊവിഡ് ബാധിത കുടുംബങ്ങളെ സഹായിക്കാന്‍ സദാ സന്നദ്ധമായി തെക്കേവിള സിഎസ്എസി സേവാസമിതി. രോഗികള്‍ക്കും വീട്ടുകാര്‍ക്കും മരുന്നും, ഭക്ഷണവും, ഭക്ഷ്യ വസ്തുക്കളും, എത്തിച്ചുകൊടുത്തും, വീടുകളും, സ്ഥാപനങ്ങളും അണുനശീകരണം നടത്തിയും മുന്നോട്ട് പോകുകയാണ് തെക്കേവിള കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേവാസമിതി.
ഏത് സമയവും സേവാ സമിതി വാളണ്ടിയര്‍മാര്‍ കോവിഡ് ബാധിത ഭവനങ്ങളില്‍ ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കും. സമിതി പ്രസിഡന്റ് സുജിത്ത് ചന്ദ്രന്, സജിത്ത് തുണ്ടില്‍ , ഉണ്ണി, അജിത്ത് , രാജേഷ് രാഗം, ജോഷി, പ്രദീപ്, ബാലന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: