തിരുവനന്തപുരം : വ്യാഴാഴ്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ച സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കേ സ്‌റ്റേഡിയത്തില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് സാഹായത്തിനായി എത്തിയ ആള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സൈറ്റില്‍ വെച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെക്കൂടി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
രോഗവ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും ചടങ്ങുകള്‍ ഓണ്‍ലൈന്‍ ആക്കാതെ 500 അതിഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നിട്ടും ആളുകളുടെ പങ്കാളിത്തം കുറയ്‌ക്കാതെ സത്യപ്രതിജ്ഞാ ചടങ്ങുമായി മുന്നോട്ട് പോകാനാണ് എല്‍ഡിഎഫ് ഭരണകൂടത്തിന്റെ തീരുമാനം. ആദ്യം 800 പേരെ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: