ജോഹന്നസ്ബര്‍ഗ്: മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി. ഡി വില്ലിയേഴ്സ്് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരില്ലെന്ന് ക്രിക്കറ്റ്് ദക്ഷിണാഫ്രിക്ക (സിഎസ്എ) . ഡിവില്ലിയേഴ്സ് വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ അവസാനിച്ചെന്നും സിഎസ്എ വെളിപ്പെടുത്തി.
വിന്‍ഡീസ്, അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിക്കെയാണ് സിഎസ്എ ഇ കാര്യം വെളിപ്പെടുത്തിയത്്. ഇതോടെ വിരമിക്കല്‍ അവസാനിപ്പിച്ച് എ.ബി.ഡിവില്ലിയേഴ്സ് രാജ്യാന്തര മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ അവസാനിച്ചു.
2018 മെയിലാണ് ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 114 ടെസ്റ്റും 228 ഏകദിനങ്ങളും 78 ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഇത്തവണത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഡിവില്ലിയേഴ്സ് , ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി 20 ലോകകപ്പിന് മുമ്പ് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ താല്പ്പര്യമുണ്ടെന്ന്് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സിഎസ്എ ഡയറക്ടറും മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനുമായ ഗ്രേം സ്മിത്ത്്് എ.ബി. ഡിവില്ലിയേഴ്സുമായി ചര്‍ച്ച നടത്തിയത്്.
കൊവിഡിനെ തുടര്‍ന്ന്് പതിനാലാമത് ഐപിഎല്‍ നിര്ത്തിവയ്ക്കുമ്പോള് ഡിവില്ലിയേഴ്സ് ഏഴു മത്സരങ്ങളില്‍ രണ്ട്് അര്‍ധ സെഞ്ചുറി അടക്കം 207 റണ്‍സ് എടുത്തു. 51.75 ശതമാനമാണ് ശരാശരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: