ആഹാരത്തില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ നാം ഏറ്റവും കൂടുതല ഉപയോഗിക്കുന്ന ഇലയാണ് കറിവേപ്പില. കറിവേപ്പിലയുടെ ജന്മദേശം ഇന്ത്യയാണ്. നമ്മള് വ്യാപകമായി വളര്‍ത്തുന്നതും എല്ലാ ഭക്ഷണസാധനങ്ങഗിലും ഉപയോഗിക്കുതുമായതിനാല്‍ത്തന്നെ ഭാരതമൊട്ടുക്കും നട്ടുവളര്‍ത്തിവരുന്നു. ഭക്ഷണ വസ്തുക്കളുടെ സ്വാദ് വര്‍ധിപ്പിക്കുതോടൊപ്പം തന്നെ അതിന് നല്ല നറുമണം പ്രധാനം ചെയ്യാനും ദഹനശേഷി വര്‍ധിപ്പിക്കാനും കറിവേപ്പിന് കഴിയുന്നുണ്ട്. ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ചെടിയാണ് കറിവേപ്പ്. പ്രത്യകിച്ചു കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എങ്കിലും ഒരു കറിവേപ്പ് വളര്‍ത്തിയെടുക്കുക എന്നത് ഒരല്പം കഠിനമായ ജോലിയാണ്. പെട്ടെന്ന് എവിടെയും തഴച്ചു വളരാത്ത സസ്യമാണ് കറിവേപ്പ്.
ജീവകം എ.യുടെ നല്ല കലവറയാണ് കറിവേപ്പില ദഹനത്തെ നന്നായി സഹായിക്കുന്ന ഇതില്‍ 100 ഗ്രാം (3.5 ഒസില്‍) അടങ്ങിയിരിക്കുന്ന അന്നജം 6ഗ്രാം, ഭക്ഷ്യനാരുകള്‍ 7ഗ്രാം, കൊഴുപ്പ് 2ഗ്രാം പ്രോട്ടീന്‍ 6.1 ഗ്രാം ജലം 36.3ഗ്രാം, ജീവകം എ 140 ശതമാനം, റൈബോഫ്ളാവിന് 14 ശതമാനം, കാത്സ്യം 85 ശതമാനം, ഇരുമ്പ് 56 ശതമാനം എന്നിങ്ങനെയും ജിവകം ബി13യും അടങ്ങിയിരിക്കുന്നു.
ദഹനക്കേടിനും മനംപിരട്ടലിനും കറിവേപ്പില ചതച്ച് മോരില്‍ച്ചേര്‍ത്ത് കഴിച്ചാല്‍ മതി. കാഴ്ചശക്തി വര്‍ധിപ്പിക്കാനും തിമിരബാധയൊഴിവാക്കാനും കറിവേപ്പിലയ്ക്ക് ശക്തിയുണ്ട്. അകാലനരയൊഴിവാക്കാനും തലമുടി നന്നായി വളരാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: