Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ചരിത്രംകുറിച്ച് ഫെഡറല്‍ ബാങ്ക്; 477.81 കോടി രൂപ അറ്റാദായം; ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക ലാഭം; വാര്‍ഷിക പ്രവര്‍ത്തന ലാഭം 3,786.90 കോടി രൂപ

ബാങ്കിന്റെ വാര്‍ഷിക പ്രവര്‍ത്തന ലാഭം 3,786.90 കോടി രൂപയാണ്. 18.17 ശതമാനമാണ് വര്‍ധിച്ചത്. വാര്‍ഷിക അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ 1,542.78 കോടി രൂപയില്‍ നിന്ന് വര്‍ധിച്ച് ഇത്തവണ 1,590.30 കോടി രൂപയിലെത്തി. വാര്‍ഷിക അറ്റ പലിശ വരുമാനം 19.03 ശതമാനം വര്‍ധിച്ച് 5,533.70 കോടി രൂപയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2021, 05:45 pm IST
inBusiness

കൊച്ചി: കഴിഞ്ഞ മാസം അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 477.81 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 301.23 കോടി രൂപയായിരുന്ന അറ്റാദായം 58.62 ശതമാനമാണ് വര്‍ധിച്ചത്. 10.91 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് മൂന്ന് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട് 3,04,523.08 കോടി രൂപയിലെത്തി. 

അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധിച്ച് 1,420 കോടി രൂപയിലുമെത്തി. സ്വര്‍ണ വായ്‌പകളില്‍ 70.05 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച് 9,301 കോടി രൂപയില്‍ നിന്നും 15,816 കോടി രൂപയിലെത്തി. പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപവും 11.77 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷം ഈ കാലയളവില്‍ 57,223.13 കോടി രൂപയായിരുന്ന പ്രവാസി നിക്ഷേപം ഇത്തവണ 63,958.84 കോടി രൂപയിലെത്തി.

സ്വര്‍ണ വായ്‌പാ, കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട് വിഭാഗങ്ങളില്‍ തിളക്കമാര്‍ന്ന വളര്‍ച്ച തുടരുകയാണ്. അറ്റ നിഷ്‌ക്രിയ ആസ്തി 1.19 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തി ആസ്തി മൂല്യം മെച്ചപ്പെടുത്തിയത് ഈ രംഗത്ത് ഫെഡറല്‍ ബാങ്കിനെ ഏറ്റവും മികച്ച നിലയിലെത്തിക്കാന്‍ സഹായിച്ചത്. ഏറ്റവും മികച്ച ബാങ്ക്, ഏറ്റവും വേഗത്തില്‍ വളരുന്ന ബാങ്ക്, മികച്ച തൊഴിലിടം, മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെഡറല്‍ ബാങ്ക് ഒട്ടേറെ പുരസ്‌ക്കാരങ്ങളും സ്വന്തമാക്കി. വൈകാതെ ഉപഭോക്താക്കള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് സേവനവും ആരംഭിക്കുമെന്നും ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.  

മൊത്തം വായ്‌പകള്‍ 8.64 ശതമാനം വര്‍ധിച്ച് 1,34,876.71 കോടി രൂപയിലെത്തി. റീട്ടെയ്ല്‍ വായ്‌പകള്‍ 18.57 ശതമാനം വര്‍ധിച്ച് 44,910.14 കോടി രൂപയിലെത്തി. ബിസിനസ് ബാങ്കിങ് വായ്‌പകള്‍ 12.93 ശതമാനം വര്‍ധിച്ച് 11,890.05 കോടി രൂപയിലുമെത്തി. മൊത്തം നിക്ഷേപം 13.37 ശതമാനം വര്‍ധിച്ച് 1,72,644.48 കോടി രൂപയായി.

ബാങ്കിന്റെ വാര്‍ഷിക പ്രവര്‍ത്തന ലാഭം 3,786.90 കോടി രൂപയാണ്. 18.17 ശതമാനമാണ് വര്‍ധിച്ചത്. വാര്‍ഷിക അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ 1,542.78 കോടി രൂപയില്‍ നിന്ന് വര്‍ധിച്ച് ഇത്തവണ 1,590.30 കോടി രൂപയിലെത്തി. വാര്‍ഷിക അറ്റ പലിശ വരുമാനം 19.03 ശതമാനം വര്‍ധിച്ച് 5,533.70 കോടി രൂപയായി.

2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി 4,602.39 കോടി രൂപയാണ്. മൊത്തം വായ്‌പകളെ അപേക്ഷിച്ച് 3.41 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1,569.28 കോടി രൂപയാണ്. 1.19 ശതമാനമെന്ന മെച്ചപ്പെട്ട നിലയിലാണിത്. നീക്കിയിരുപ്പ് അനുപാതം 65.14 ശതമാനമാണ്. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 14.62 ശതമാനവുമാണ്. ബാങ്കിന്റെ അറ്റ മൂല്യം 16,123.61 കോടി രൂപ വരും.

Tags: ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനംFederal Bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

പ്രവാസികൾക്ക് ഒരു കോടി രൂപ വരെ സൗജന്യ അപകട ഇൻഷുറൻസ്; റെമിറ്റ് ആൻഡ് റീടെയ്‌ൻ കാംപെയ്നുമായി ഫെഡറൽ ബാങ്ക്

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;പഞ്ചാബ് നാഷണൽ ബാങ്ക് അറ്റാദായം മൂന്നാം പാദത്തിൽ 5,100 കോടി രൂപ കടന്നു

India

ബാങ്കുകള്‍ ലാഭത്തിലേക്ക് ; എച്ച് ഡിഎഫ്സിക്ക് അറ്റലാഭത്തില്‍ 11.4 ശതമാനം കുതിപ്പ്; സൗത്തിന്ത്യന്‍ ബാങ്ക് ഓഹരി കുതിപ്പില്‍, ഫെഡറല്‍ ബാങ്കിനും ലാഭം

Kerala

പത്തനംതിട്ടയില്‍ വയോധികനില്‍ നിന്ന് 45 ലക്ഷം രൂപ തട്ടാനുള്ള ശ്രമം ബാങ്ക് അധികൃതര്‍ പൊളിച്ചു

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.