ന്യൂയോര്‍ക്ക്: ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ ഐക്യരാഷട്ര സംഘടനയുടെ രക്ഷാസമിതിയെ പൊതുപ്രസ്താവനയില്നിന്ന് യുഎസ് തടയുന്നതില്‍ ഞായറാഴ്ച ‘ഖേദം’ പ്രകടിപ്പിച്ച് ചൈന. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വിപുലമായ അന്തരാഷ്ട്ര ശ്രമങ്ങള്‍ ചൈന ആവശ്യപ്പെടുന്നു. ‘ഖേദത്തോടെ, ഒരു രാജ്യത്തിന്റെ എതിര്‍പ്പുമൂലം രക്ഷാസമിതിക്ക് ഒരേസ്വരത്തില്‍ സംസാരിക്കാന്‍ കഴിയുന്നില്ല’- സമിതിയുടെ അധ്യക്ഷസ്ഥാനം ഊഴംവച്ചു വഹിക്കുന്ന ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് യി വെര്‍ച്വല്‍ യോഗത്തില്‍ പറഞ്ഞു.
പ്രശ്നത്തില്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനം സ്വീകരിക്കാന്‍ ചൈന യുഎസിനോട് ആവശ്യപ്പെട്ടു. ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ഇന്നലെ വിളിച്ചുചേര്‍ത്ത 15 അംഗ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച രണ്ടുപ്രാവശ്യം രക്ഷാസമിതിയുടെ യോഗം ചേര്‍ന്നുവെങ്കിലും ഇസ്രയേല്‍ വിരുദ്ധനീക്കത്തെ യുഎസ് എതിര്‍ത്തതിനാല്‍ പൊതുപ്രസ്താവന നടത്താന്‍ കഴിഞ്ഞില്ല.
തങ്ങള്‍ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും രക്ഷാസമിതിയുടെ പ്രസ്താവന തിരിച്ചടിക്കുമെന്നും ജോ ബൈഡന് ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങള്‍ക്കിടെ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡന് പരസ്യമായി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: