മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ നാല് വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നതിനും അനുബന്ധ ഉപകരണള്ക്കുമായി 2019-20 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപാ അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. രണ്ടാഴ്ചയ്ക്കം വെന്റിലേറ്ററുകള്‍ സ്ഥാപിക്കാന്‍ മാവേലിക്കര ജില്ലാ ആശുപത്രിക്ക് നിര്‍ദ്ദേശം നല്കി.
സംസ്ഥാന മെഡിക്കല്‍ കോര്പ്പറേഷന് ലിമിറ്റഡിനാണ് വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ നല്‍കിയത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കോവിഡ് 19ന്റെ ചികിത്സയ്ക്കായി നടത്തുന്ന ഒരുക്കങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാനും ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുന്നതിനുമായി കൊടിക്കുന്നില്‍ സുരേഷ് എംപി മാവേലിക്കര ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.
ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരുമായി കൊടിക്കുന്നില്‍ എം.പി ചര്‍ച്ച നടത്തി. വാക്സിനേഷന് സെന്ററും കോവിഡ് ടെസ്റ്റിംഗ് കേന്ദ്രവും എംപി സന്ദര്‍ശിച്ച് അവിടങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ ജില്ലാ ആശുപത്രിയില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയാതെ വന്നതിനെ കൊടിക്കുന്നില്‍ സുരേഷ് എം.പി ശക്തിയായി വിമര്‍ശിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണസമിതി കോവിഡ് 19 ഒന്നാം ഘട്ടത്തില്‍ ചെയ്യേണ്ട സൗകര്യങ്ങളൊന്നും ചെയ്യാതെ പോയതാണ് മാവേലിക്കര ജില്ലാ ആശുപത്രി ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് എംപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: