മാവേലിക്കര: സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കോവിഡ് രോഗിയായ സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം ചോദിച്ചു. ഉമ്പര്‍നാട് അഭിലാഷ് ഭവനത്തില്‍ രാമചന്ദ്രന്റെ ഭാര്യ ലാലി (56) മരിച്ച സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടറെയും ഡിഎംഒയെയും ചുമതലപ്പെടുത്തി.
സംവഭത്തില്‍ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന് ഖോബ്രഗഡെ വിശദീകരണം തേടിയത്. ആശുപത്രിയിലെത്തിയപ്പോഴേക്കും രോഗി മരിച്ചെന്നും രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്തെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: