ജറുസലേം: പലസ്തീന് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇസ്രയേലില്‍ ഇരയാകുന്നത് നിഷ്കളങ്കര്‍. ഹമാസ് നഗരങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന റോക്കറ്റ് വര്‍ഷത്തില്‍ ഇസ്രയേലില്‍ ദിവസവും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ നിരവധിയാണ്. ഒരുതെറ്റും ചെയ്തിട്ടില്ലാത്ത ഇസ്രയേലി പൗരന്മാര്ക്കുനേരെ നടത്തുന്ന ഇത്തരമൊരു ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇടതടവില്ലാതെ ഹമാസ് ഭീകരര്‍ തൊടുക്കുന്ന റോക്കറ്റുകളില്‍നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിസഹായനായ അച്ഛനാണ് വീഡിയോയില്‍. ഇസ്രയേല്‍ പ്രതിരോധ സേന(ഐഡിഎഫ്) നല്കുന്ന വിവരമനുസരിച്ച്, നവജാതശിശു ഉള്‍പ്പെടുന്ന കുടുംബവുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍. ഈ സമയത്തായിരുന്നു റോക്കറ്റാക്രമണം.
അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് ഓടിമാറാതെ മറ്റ് വഴികളുണ്ടായിരുന്നില്ല. ഹൈവേയുടെ മധ്യത്തിലുള്ള റോഡ് ഡിവൈഡറില്‍ കുഞ്ഞിനെ മാറോടണച്ച് മറഞ്ഞിരിക്കുന്ന കാഴ്ച ആരെയും നൊമ്പരപ്പെടുത്തും. ഇസ്രയേലിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ഹമാസിനെതിരായ പോരാട്ടം തുടരുമെന്ന് വീഡിയോ പങ്കുവച്ച് ഐഡിഎഫ് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: