തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. ഇവിടങ്ങളില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രം. വിശദമായ ഉത്തരവ് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ പുറപ്പെടുവിക്കും. മറ്റു 10 ജില്ലകളില്‍ നിലവിലുള്ള ലോക്ഡൗണ്‍ തുടരും. ട്രിപ്പിള്‍ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ 10,000 പോലീസുകാരെ നിയോഗിച്ചു.
പ്രധാന നിര്‍ദേശങ്ങള്‍
- ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക്
- തിരിച്ചറിയല്‍ കാര്‍ഡുള്ള അവശ്യവിഭാഗങ്ങള്ക്കു മാത്രം യാത്രാനുമതി
- ഒരു റോഡൊഴികെ കണ്ടെയ്ന്മെന്റ് സോണ്‍ അടയ്ക്കും
- ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന. ക്വാറന്റൈന് ലംഘനം കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതികവിദ്യ
- ക്വാറന്റൈന് ലംഘനത്തിനു സഹായം നല്‍കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി
- മരുന്നുകട, പെട്രോള്‍ ബങ്ക് എന്നിവ തുറക്കും
- പത്രം, പാല് എന്നിവ രാവിലെ ആറു മണിക്കു മുന്‍പ് വീടുകളില്‍ എത്തിക്കണം
- വീട്ടുജോലിക്കാര്‍, ഹോംനഴ്സ്, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യാം
- വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി
- ബേക്കറി, പലവ്യഞ്ജനക്കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും
- ഈ ജില്ലകളില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം
- ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് വാര്‍ഡ് സമിതികള്‍ നേതൃത്വം നല്‍കണം. കമ്യൂണിറ്റി കിച്ചണുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: