തിരുവനന്തപുരം: ഇസ്രയേലില്‍ തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കൊച്ചി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്താതിരുന്നത് തീവ്രവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
പിണറായി സര്‍ക്കാര്‍ മലയാളികള്‍ക്കൊപ്പമല്ല തീവ്രവാദികള്‍ക്കൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വിദേശത്ത് ആതുരസേവനത്തിനിടെ ഒരു മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ടും ഭരണ-പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ പ്രതികരിക്കാതിരിക്കാനായിരുന്നു മത്സരിച്ചത്. സൗമ്യക്ക് അനുശോചനം അര്‍പ്പിച്ച് ഇട്ട പോസ്റ്റ് മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടിയും പിന്‍വലിച്ചത് മതതീവ്രവാദികളെ സന്തോഷിപ്പിക്കാനായിരുന്നു. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍
കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെട്ടു. മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നേരിട്ടെത്തുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവൃത്തി മലയാളികള്‍ക്ക് അപമാനകരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: