കൊല്ലം: കൊവിഡ് മഹാമാരിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴും അധികൃതരുടെ അനാസ്ഥ കാരണം ജില്ലയില്‍ റേഷന്‍ വിതരണം താളം തെറ്റുന്നു. ഒരുമാസത്തെ റേഷന്‍വിഹിതം എല്ലാം കിട്ടണമെങ്കില്‍ കുറഞ്ഞത് നാല് തവണയെങ്കിലും കടകളില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ് ഉള്ളത്.
റേഷന്‍കടകളില്‍ പലപ്പോഴും വെള്ള അരിയുള്ളപ്പോള്‍ ചുവന്ന അരി ഉണ്ടാകില്ല. ഗോതമ്പുള്ളപ്പോള്‍ പച്ചരി കാണില്ല, ഇതാണ് അവസ്ഥ. ജനങ്ങളുടെ പുറത്തേക്കുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ട ലോക്ക്ഡൗണ്‍ കാലത്ത് പോലും ഒരുമിച്ച് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ പൊതുവിതരണ വകുപ്പ് തയ്യാറാകുന്നില്ല.
ജില്ലയിലെ ഒട്ടുമിക്ക റേഷന്‍കടകളിലും മുന്‍ഗണനാ, എ.എ.വൈ വിഭാഗങ്ങള്‍ക്കുള്ള ഈ മാസത്തെ അരി എത്തിച്ചിട്ടില്ല. ചിലയിടങ്ങളില്‍ ഗോതമ്പും പച്ചരിയും സ്റ്റോക്കില്ല. ഭക്ഷ്യധാന്യ വിതരണ സംവിധാനത്തില്‍ പൊതുവിതരണ വകുപ്പ് അധികൃതര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ വിവിധ സ്ഥലങ്ങളില്‍ ഇപ്പോള്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സപ്ലൈകോയുടെ ഇ- പോസ് സോഫ്റ്റ്വെയര് പ്രകാരം എല്ലാ കടകളിലും ഏതൊക്കെ ഇനങ്ങള്‍ സ്റ്റോക്ക് ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. ഇനി വിതരണത്തിന് ഏതൊക്കെ ഭക്ഷ്യസാധനങ്ങള്‍ ആവശ്യമാണെന്നും അറിയാനാകും. എന്നാല്‍ ഇപ്പോള്‍ ഇവയുടെ വിതരണം തോന്നും പേണ്ടാലെ ആണെന്നും പലര്‍ക്കും റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നില്ല എന്നുമാണ് ആക്ഷേപം.
പ്രതിഫലമില്ലാതെ മാസങ്ങള്‍
ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്ന റേഷന്‍കട ഉടമകള്‍ക്കു ഏഴ് മാസമായി പ്രതിഫലം ലഭിചിട്ട്. ഒരുമാസത്തെ പ്രതിഫലം മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയത്. ഭക്ഷ്യധാന്യ കിറ്റുകള്‍ക്ക് 8 രൂപ വീതമാണു വിതരണക്കൂലിയായി റേഷന്‍ ഡീലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 5 രൂപ വീതം നല്‍കാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയെങ്കിലും പണം ഇതുവരെ നല്‍കിയിട്ടില്ല. പ്രതിഫലം ലഭിക്കാതെ വന്നപ്പോള്‍ വിതരണം നിര്‍ത്തിവയ്ക്കുമെന്നു റേഷന്‍ ഡീലര്‍മാരുടെ സംഘടനകള്‍ നിലപണ്ടാടെടുത്ത ശേഷമാണ് ഒരു മാസത്തെ പ്രതിഫലം നല്‍കിയത്. ഇനിയും ഏഴ് മാസത്തെ പ്രതിഫലം ഇവര്‍ക്ക് ഈ ഇനത്തില്‍ ലഭിക്കാനുണ്ട്.
സുരക്ഷ ഇല്ലാതെ വ്യാപാരികള്‍
ലോക്ക് ഡൗണ്‍ നിലവില്‍ വന്നെങ്കിലും റേഷന്‍ ഉള്‍പ്പെടെയുള്ളവയുടെ വിതരണത്തിന് നിയന്ത്രണം ഇല്ല. എന്നാല്‍ റേഷന്‍ വ്യാപാരികളുടെ സുരക്ഷയ്ക്കായി ആവശ്യമായ യാതൊരു മുന്നൊരുക്കവും സ്വീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം. സുരക്ഷാ ഉപകാരണങ്ങളായ ഗ്ലൗസ്, മാസ്ക് എന്നിവ ഇപ്പോഴും പലയിടത്തും ആവശ്യമായ രീതിയില്‍ വിതരണം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കൊവിഡിനിടെ പഞ്ചിങ് സമ്പ്രദായം
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സമയത്തും ഇപ്പോഴും റേഷന്‍ വിതരത്തിന് പഞ്ചിങ് സമ്പ്രദായം ആണ് ഉപയോഗിക്കുന്നത്. കോവിഡ് രോഗികള്‍ ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചിങ് ഉള്‍പ്പെടെ ഉള്ളവ ഒഴിവാക്കാന്‍ വിദഗ്ദര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ റേഷന്‍ കടകളില്‍ പലയിടത്തും ഇപ്പോഴും ഇ- പോസ് മെഷീന് പഞ്ചിങ് ആണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: