തിരുവനന്തപുരം: കേരളത്തിനുള്ള ഓക്‌സിജൻ വിഹിതം കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. 223 മെട്രിക് ടണ്ണിൽ നിന്നും 358 മെട്രിക് ടണ്ണാക്കിയാണ് വർദ്ധിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിൽ പറയുന്നു.
കൂട്ടിയ വിഹിതം ശനിയാഴ്ച മുതൽ ലഭ്യമാവും. നേരത്തെ ഓക്സിജന്റെ കാര്യത്തില്‍ വമ്പന്‍ അവകാശവാദങ്ങളാണ് കേരളം ഉയര്‍ത്തിയിരുന്നത്. സംസ്ഥാനത്ത് ദിനംപ്രതി 212.34 ടൺ മെഡിക്കല്‍ ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് നിലവിൽ ഉള്ളത്. എന്നാല്‍ ഇതില്‍ സംസ്ഥാനത്തിന്റെ ആവശ്യം 99 ടണ്‍ ആണെന്നും അത് കഴിഞ്ഞാല്‍ ബാക്കി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നുമായിരുന്നു കേരളം നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് കേസുകള്‍ വര്‍ധിച്ചതോടെയാണ് ആദ്യം കാസര്‍കോട് ജില്ലയില്‍ മൂന്ന് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം അനുഭവപ്പെട്ടു. പല രോഗികളെയും മാംഗ്ലൂരിലെ ആശുപത്രികളിലേക്ക് മാറ്റേണ്ടി വന്നു. കണ്ണൂരില്‍ നിന്നും ഓക്സിജന്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അത് തികയാത്ത സാഹചര്യത്തിലായിരുന്നു ഇത്.
കേരളത്തിലെ വിവിധ നഗരങ്ങളില്‍ രോഗികളുടെ എണ്ണം കൂടുന്നതിനാലും തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടും കാരണം കേരളത്തിലെ ഓക്സിജന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ ഓക്സിജനും കേരളത്തില്‍ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ആശുപത്രികളിലെ ഓക്‌സിജൻ 24 മണിക്കൂർ നേരത്തേക്ക് തികയില്ല. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: