ജറുസലം: ഇസ്രയേല്‍ പാലസ്തീര്‍ ഭീകരര്‍ക്കെതിരെ നടത്തിയ പ്രത്യാക്രമണത്തില്‍ കനത്ത നഷ്ടം. ഇസ്രയേലിന്റെ പ്രധാന വാണിജ്യകേന്ദ്രമായ ടെല്‍ അവീവിലും ബീര്‍ഷേബയിലും നടത്തിയ ആക്രമണത്തിനാണ് ഇന്നു തിരിച്ചടി നല്‍കിയത്.
പലസ്തീന് ഭീകരതയുടെ മുഖമായ ഹമാസിന്റെ ഗാസ നഗര മേധാവി ബാസം ഇസ അടക്കമുള്ള നേതാക്കളെ വധിച്ചതായി നേരത്തെ ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ആദ്യം ഇതു പാലസ്തീന് നിക്ഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇസയുടെ മരണം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. 2014 നു ശേഷം ഇസ്രയേല്‍ വധിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഹമാസ് മേധാവിയാണ് ഇസ. ഇസയുടെ മരണം തങ്ങള്‍ക്കുള്ള തിരിച്ചടിയായെന്ന് അറബ് മാധ്യമത്തോട് പാലസ്തീന് ഭീകരര്‍ പ്രതികരിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിനെ പിന്തുണച്ച് അമേരിക്കയും രംഗത്തെത്തി. സ്വയം പ്രതിരോധിക്കുവാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഇതോടെ സംഘര്‍ഷത്തില്‍ അമേരിക്ക ഇസ്രായേലിനൊപ്പമെന്ന സൂചനയാണ് നല്‍കുന്നത്.
സംഘര്ഷങ്ങല് അവസാനിച്ച് മേഖല ശാന്തമാകട്ടെ എന്ന പ്രത്യാശയും ബൈഡന് പങ്കുവച്ചു. ഇസ്രായേല്‍ – പാലസ്തീന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട രക്ഷാസമിതി പുറപ്പെടുവിക്കാനിരുന്ന പ്രസ്താവന അമേരിക്ക തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ അമേരിക്ക സമാധാന ദൂതനായി അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്രായേലിനെ എതിര്‍ത്തുകൊണ്ടാണ് റഷ്യ രംഗത്ത് വന്നിരിക്കുന്നത്. ഇസ്രായേല്‍ അധിനിവേശ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് റഷ്യആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: