വാഷിംഗ്ടൺ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക. സ്വയം പ്രതിരോധിക്കുവാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഇതോടെ സംഘര്‍ഷത്തില്‍ അമേരിക്ക ഇസ്രായേലിനൊപ്പമെന്ന സൂചനയാണ് നല്‍കുന്നത്.
സംഘര്‍ഷങ്ങല്‍ അവസാനിച്ച് മേഖല ശാന്തമാകട്ടെ എന്ന പ്രത്യാശയും ബൈഡന്‍ പങ്കുവച്ചു. ഇസ്രായേല്‍ – പാലസ്തീന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട രക്ഷാസമിതി പുറപ്പെടുവിക്കാനിരുന്ന പ്രസ്താവന അമേരിക്ക തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ അമേരിക്ക സമാധാന ദൂതനായി അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്രായേലിനെ എതിര്‍ത്തുകൊണ്ടാണ് റഷ്യ രംഗത്ത് വന്നിരിക്കുന്നത്. ഇസ്രായേല്‍ അധിനിവേശ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് റഷ്യആവശ്യപ്പെട്ടിരിക്കുന്നത്.
ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ചൈന , ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെയുള്ള സമാധാന ശ്രമങ്ങളൊന്നും ഇരുപക്ഷത്തും യാതൊരു സംയമനത്തിനും ഇടനല്‍കിയിട്ടില്ല. പ്രശനത്തില്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: