ന്യൂദല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചക്കാലം ഭീതി വിതച്ച് പടര്‍ന്ന കോവിഡ് ഭീതി സൃഷ്ടിച്ച ആശങ്കയില്‍ നിന്നും ദല്‍ഹി കരകയറുന്നു. ദല്‍ഹിയിലെ ഓക്സിജന്‍ ആവശ്യവും ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. ദല്‍ഹിയില്‍ അധികം വരുന്ന ഓക്സിജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്കാന് തയ്യാറാണെന്ന നിലപാടിലാണ് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വെറും 14 ശതമാനത്തിലേക്ക് കുറഞ്ഞു.
‘ഓക്സിജന്‍ ഡിമാന്റ് കുറഞ്ഞു. ഓക്സിജന്‍ കിടക്കകളും ഇപ്പോള്‍ സൗജന്യമായി ലഭ്യമാണ്. രണ്ടാഴ്ച മുമ്പ് 700 മെട്രിക് ടണ്‍ വേണ്ടിടത്ത് ഇപ്പോള്‍ 582 മെട്രിക് ടണ്ണേ ആവശ്യമുള്ളൂ,’ മനീഷ് സിസോദിയ പറഞ്ഞു. അധികമായി ഉള്ള ഓക്സിജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്കാന് തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സിസോദിയ അറിയിച്ചു.
ജനങ്ങളുടെ സഹായത്തിന് എത്തിയ കേന്ദ്ര സര്‍ക്കാരിനെയും ദല്‍ഹി ഹൈക്കോടതിയെയും ഉപമുഖ്യമന്ത്രി നന്ദി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,400 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി കുറഞ്ഞു.
രണ്ടാഴ്ച മുമ്പ് ദല്‍ഹിയെ സംബന്ധിച്ചിടത്തോളം കൊറോണ സൃഷ്ടിച്ചത് അങ്ങേയറ്റത്തെ പ്രതിസന്ധിയായിരുന്നു. ഓക്സിജന്‍ ഇല്ലാതെ വലിയ ആശുപത്രികള്‍ വരെ ബുദ്ധിമുട്ടിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: