പാരിസ്: പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍നിന്ന് മുസ്ലിം വനിതയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകക്ഷി വിലക്കി. പ്രചാരണപരസ്യത്തില്‍ ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. മതേതര ഫ്രാന്‍സില്‍, തെരഞ്ഞെടുപ്പ് രേഖകളില്‍ മതചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ള ഇടമുണ്ടാകരുതെന്നാണ് പാര്‍ട്ടി നയമെന്ന് ‘ലാ റിപ്പബ്ലിക്ക് എന്‍ മാര്‍ഷെ(എല്‍ആര്‍ഇഎം)’ പാര്‍ട്ടി പ്രതികരിച്ചു.
ഈ വനിത എന്‍ മാര്‍ഷെ സ്ഥാനാര്‍ഥിയായിരിക്കില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്തനിസ്ലാസ് ഗ്യുറിനി ആര്‍ടിഎല്‍ റേഡിയോയോട് പറഞ്ഞു. സറ സെമ്മഹിയെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പാര്‍ട്ടിയുടെ തീരുമാനം സെമ്മഹിയെ ഔദ്യോഗികമായി രേഖാമൂലം അറിയിക്കുമെന്ന് ഗ്യുറിനിയുമായി അടുത്ത എല്‍ആര്‍ഇഎം കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ പ്രചാരണ പരസ്യങ്ങളിലെ ചിത്രങ്ങളില്‍ ഹിജാബോ, മറ്റ് മത ചിഹ്നങ്ങളോ ധരിക്കുന്നതിന് ഫ്രാന്‍സിലെ നിയമത്തില്‍ നിരോധനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: