ന്യൂദല്‍ഹി: ഇപ്പോള്‍ രാജ്യത്തടക്കം വ്യാപിക്കുന്ന കൊവിഡ് വൈറസിനെ ഇന്ത്യന്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വൈറസുകളെ രാജ്യങ്ങളുടെ പേരില്‍ വിശേഷിപ്പിക്കുന്ന രീതി അവര്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇപ്പോള്‍ വ്യാപിക്കുന്ന ബി1.617 വൈറസിനെ ചില മാധ്യമങ്ങള്‍ ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിപ്പിക്കുന്നതിനെത്തുടര്ന്നാണ് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
ബി1.617 വൈറസിനെ ആഗോളതലത്തില്‍ ആശങ്കയുടെ വകഭേദമായി ലോകാരോഗ്യ സംഘടന തരം തിരിച്ചിരുന്നു. ഇത് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകളിലാണ് ചില മാധ്യമങ്ങള്‍ ഇന്ത്യന്‍ വകഭേദമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ 32 പേജ് അടങ്ങുന്ന റിപ്പോര്‍ട്ടില്‍ എവിടെയും ബി1.617 ഇന്ത്യന്‍ വകഭേദമാണെന്നു പറയുന്നില്ല. ഈ വിഷയത്തില്‍ എവിടെയും ‘ഇന്ത്യന്‍’ എന്ന് വാക്ക് പോലും പരാമര്‍ശിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: