കൊച്ചി: പാലസ്തീനിലെ ഹമാസിനെ (സുന്നി ഭീകരരുടെ സംഘടന) ഭീകരര്‍ എന്ന് വിളിക്കാന്‍ പോലും ഭയപ്പെടുന്ന തരത്തില്‍ കേരളത്തിലെ സാമൂഹിക അന്തരീക്ഷം മാറി. ചൊവ്വാഴ്ച വൈകിട്ട് ഹമാസ് ഭീകരര്‍ അയല്‍ രാജ്യമായ ഇസ്രയേലിലേക്ക് അയച്ച മിസൈല്‍ ഇസ്രയേല്‍ പ്രവിശ്യയായ അഷ്‌കലോണില്‍ ജനവാസ കേന്ദ്രത്തില്‍ പതിച്ച് നഴ്‌സായ ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷ് മരണമടഞ്ഞിരുന്നു. സൗമ്യക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നതില്‍ പോലും ഈ ഭീതിയും കേരളത്തിലെ മാറിയ അന്തരീക്ഷവുമാണ് കാണുന്നത്.
സൗമ്യക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ഫേസ്ബുക് പോസ്റ്റ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുത്തി. തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എന്നായിരുന്നു ആദ്യ പോസ്റ്റ്. പിന്നീടത് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട എന്നു മാറ്റി.
പാലസ്തീന്‍ ഭീകരരുടെ മിസൈലേറ്റ് മരിച്ച സൗമ്യ സന്തോഷിന് ആദരാഞ്ജലിയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയുമായിരുന്ന വീണ നായരും ആ പോസ്റ്റ് പിന്‍വലിച്ചു. അത്തരമൊരു പോസ്റ്റിട്ടതിന് മാപ്പും പറഞ്ഞു. പാലസ്തീന്‍ ഭീകരര്‍ എന്നു പറഞ്ഞതിന് സാമൂഹ്യമാധ്യമങ്ങളിലുണ്ടായ കടന്നാക്രമണമാണ് കാരണം.
ചെറിയ കാര്യങ്ങളില്‍ പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ മറ്റേതെങ്കിലും ഇടത്-വലത് നേതാക്കളോ ഭീകരാക്രമണത്തെ വിമര്‍ശിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹമാസിനെ ഭീകരര്‍ എന്നു വിളിക്കാന്‍ ഇവര്‍ക്ക് ഭയമാണ്, മടിയാണ്, ഇസ്ലാമിക രാഷ്‌ട്രീയത്തോടുള്ള ഒത്തുതീര്‍പ്പാണ്. ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ തുറന്ന് അപലപിക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ് കേരളത്തിലെ ഇടതുപക്ഷവും കോണ്‍ഗ്രസും. സൈബറിടങ്ങളിലും ചാനലുകളിലും അത്രയേറെ സംഘടിത ആക്രമണം ഉണ്ടാകുമെന്നുറപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്താന്‍ കാരണം ഇസ്ലാമിലെ ഒരു വിഭാഗത്തിന്റെ ഏകീകരണമാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. പല നേതാക്കളും ഇതിനകം ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്.
ഇസ്ലാമിക തീവ്രവാദം കേരളത്തില്‍ ശക്തമാകുന്നുവെന്ന് പറയുകയോ ഇതരമതവിശ്വാസങ്ങളെ പ്രശംസിക്കുകയോ ചെയ്തവരെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കാനും തീവ്ര ഇസ്ലാമിസ്റ്റുകള്‍ ശ്രമിച്ചു. ഹിന്ദുത്വത്തെ പ്രകീര്‍ത്തിച്ച പി.സി. ജോര്‍ജ്ജിനെ അവര്‍ തോല്‍പ്പിച്ചു. തെര. യോഗങ്ങളില്‍ വോട്ടഭ്യര്‍ഥിക്കാന്‍ സാധിക്കാത്ത വിധം എതിര്‍ത്തു. ലൗ ജിഹാദ് ഉയര്‍ത്തിയ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണിയെ തോല്‍പ്പിച്ചു. ഗുരുവായൂരില്‍ തൊഴുത് വഴിപാട് നടത്തിയ കെ.എന്‍.എ. ഖാദറിനെ തോല്‍പ്പിച്ചു. തനിക്കെതിരെ ഇസ്ലാമിക ഏകീകരണമുണ്ടായെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി ശ്രേയാംസ് കുമാര്‍ പോലും തുറന്നടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: