ആലപ്പുഴ: ജില്ലയില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്ലോക്ക് ഡൗണ്‍ കൂടുതല്‍ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തേക്ക് ഇറക്കിയ വാഹനങ്ങള്‍ 164പിടിച്ചെടുത്തു.
ജില്ലയില്‍ ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 22 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റീന് ലംഘിച്ചതിന് 13 പേര്‍ക്കെതിരെയും,മാസ്ക്ക് ധരിക്കാത്തതിന് 702 പേര്‍ക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 494 പേര്‍ക്കെതിരെയും,കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നടപടി സ്വീകരിച്ചു. 24160 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: