ബ്രസീലിയ: കൊവിഡ് വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്ന് കൂടുതല്‍ രാഷ്ട്രങ്ങള്‍ രംഗത്ത്. ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയും ഇത്തരത്തിലൊരു സൂചനയാണ് കഴിഞ്ഞ ദിവസം പങ്കുവച്ചത്.
ഇതൊരു പുതിയ വൈറസാണ്. ആര്‍ക്കുമറിയില്ല ഇതെവിടെ നിന്നാണ് വന്നതെന്ന്. ഇത് ലാബോറട്ടറിയില്‍ നിന്നാണോ അതോ മനുഷ്യന് ഭക്ഷിക്കുന്ന മൃഗങ്ങളില്‍ നിന്നാണോയെന്ന്. യുദ്ധത്തില്‍ രാസായുധവും ജൈവവും റേഡിയോളജിക്കലുമുണ്ടെന്ന് സൈന്യത്തിനറിയാം. നമ്മള് പുതിയൊരു യുദ്ധത്തിനെതിരെയാണോ പോരാടുന്നത്. ഈ പ്രതികൂല സാഹചര്യത്തിലും ഏത് രാജ്യത്തിന്റെയാണ് ജിഡിപി ഏറ്റവും കൂടുതല്‍ ഉയര്‍ന്നതെന്നും ബ്രസീല്‍ പ്രസിഡന്റ് ചൈനയെന്ന് സൂചന നല്കി പറഞ്ഞു. ചൈനയെന്ന് എടുത്തുപറഞ്ഞില്ലെങ്കിലും പറയാതെ പറയുകയായിരുന്നു ബോള്‍സൊനാരോ.
നേരത്തെ ഇതുസംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജൈവായുധമെന്ന നിലയില്‍ കൊറോണ വൈറസിനെ ഉപയോഗിക്കാന്‍ ചൈന ആറ് വര്‍ഷം മുന്നേ തന്നെ പദ്ധതി ഇട്ടിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ദി വീക്കെന്റ് ഓസ്ട്രേലിയന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച തെളിവുകള്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചുവെന്നാണ് ഈ രേഖകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സാഴ്സ്, കൊറോണ വൈറസുകളെ ജൈവായുധം എന്ന നിലയില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 2015 ല്‍ ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ നടത്തിയിരുന്നതായി ഈ രേഖകള്‍ വെളിപ്പെടുത്തുന്നു.
ദി അണ്‍നാച്വറല്‍ ഒര്ജിന് ഓഫ് സാഴ്സ് ആന്‍ഡ് ന്യൂ സ്പീഷിസ് ഓഫ് മാന്‍-മെയ്ഡ് വൈറസ് അസ് ജെനറ്റിക് ബയോവെപ്പണ്‍സ് എന്ന ചൈനീസ് പ്രബന്ധത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്ത്തകന് ഷാറി മാര്ക്സണിന്റെ വാട്ട് റിയലി ഹാപ്പന്‍ഡ് ഇന്‍ വൂഹാന്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന അന്വേഷണാത്മക ഗ്രന്ഥത്തിലും ഇത് സംബന്ധിച്ച പരാമര്‍ശമുണ്ട്. കൊവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ സുപ്രധാന രേഖ കണ്ടെത്തിയത്.
മൂന്നാം ലോകമഹായുദ്ധം ജൈവായുധം ഉപയോഗിച്ചുകൊണ്ടായിരിക്കുമെന്നും സാര്‍സ്, കൊറോണ വൈറസുകളെ ജൈവായുധങ്ങളുടെ പുതുയുഗം എന്നും വിശേഷിപ്പിക്കുന്ന പ്രബന്ധം തയാറാക്കിയിരിക്കുന്നത് ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മിയിലെ ശാസ്ത്രജ്ഞരാണ്. ഈ രേഖകളുടെ ആധികാരികത, ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷമാണ് പുറത്തുവിട്ടിരിക്കുന്നത്. ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധനായ റോബര്‍ട്ട് പോട്ടര്‍ ഈ റിപ്പോര്‍ട്ട് വ്യാജമല്ലെന്നും ചൈനീസ് ഗവേഷകര്‍ എപ്രകാരമാണ് ചിന്തിക്കുന്നതെന്ന് ഇതില്‍ വ്യക്തമാണെന്നും പറയുന്നു. ചൈനയുടെ ബ്യൂറോ ഓഫ് എപിഡമിക് പ്രിവന്‍ഷന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലി ഫെങ്, സിയാനിലെ എയര്‍ഫോഴ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയുധ വിദഗ്ധരും സൈനിക ശാസ്ത്രജ്ഞരും പൊതുജനാരോഗ്യ അധികൃതരും ഉള്‍പ്പടെ 18 പേര് ചേര്‍ന്നാണ് ഈ പ്രബന്ധം തയാറാക്കിയത്. മനുഷ്യ നിര്‍മ്മിത വൈറസുകളെ ഉപയോഗിച്ച് മറ്റ് രാജ്യങ്ങളുടെ ആരോഗ്യമേഖലയെ പൂര്‍ണമായും തകര്‍ക്കുകയെന്നതാണ് ചൈന ലക്ഷ്യമിടുന്നത്.
കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്ന് ലോകരാഷ്ട്രങ്ങള്‍ തന്നെ ശക്തമായ ആരോപണം ഉന്നയിച്ചെങ്കിലും ചൈന നിഷേധിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതിനിടയില്‍ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പോലുമില്ലാത്രതരത്തില് കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിലുണ്ടായത് ചൈനയുടെ ജൈവായുധ പ്രയോഗമായിരുന്നുവെന്ന സംശയങ്ങളും ചര്‍ച്ചകളും സജീവമാകുന്നുണ്ട്. കൊവിഡ് മഹാമാരിയില്‍ നിന്ന് കരകയറി ഇന്ത്യ തിരിച്ചുവന്നുവെന്ന് ഗീതാ ഗോപിനാഥിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടതിനുശേഷമാണ് രണ്ടാം തരംഗം ഇന്ത്യയെ ബാധിച്ചതെന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: