വയനാട്: ഇക്കുറി പിണറായിയേക്കാള്‍ ബിജെപിയെ നഖശിഖാന്തം എതിര്‍ക്കാന്‍ മുന്‍നിരയില്‍ കോണ്‍ഗ്രസിന് രണ്ട് എംഎല്‍എമാരുണ്ട്- ഷാഫി പറമ്പിലും ടി. സിദ്ദിഖും. ഇക്കാര്യത്തില്‍ ഷാഫിയേക്കാള്‍ ഒരു ചുവട് മുന്‍പിലാണ് സിദ്ദിഖ്. കൃത്യമായി വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാവുന്ന ഓരോ അവസരങ്ങളും മുതലാക്കി സിദ്ദിഖ് മുന്നേറുന്ന കാഴ്ചയാണ് കേരളം കാണുന്നത്.
ഏറ്റവുമൊടുവില്‍ കന്ദസ്വാമി എന്ന പൊലീസുദ്യോഗസ്ഥനെ മേധാവിയായി നിയമിച്ച തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ അഭിനന്ദിച്ചാണ് സിദ്ദിഖിന്റെ പ്രസ്താവന. വിജിലന്‍സ്-ആന്റി കറപ്ഷന്‍ മേധാവിയായി കന്ദസ്വാമി എത്തിയതിലാണ് സിദ്ദിഖിന് ആനന്ദം. അമിത് ഷായെ പണ്ട് അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസര്‍ എന്നതാണ് കന്ദസ്വാമിയില്‍ സിദ്ദിഖ് കണ്ട ഗുണം. എന്നാല്‍ ഈ കേസില്‍ പിന്നീട് ഷാ കുറ്റ വിമുക്തനായി. ഇതുവഴി തന്റെ ന്യൂനപക്ഷ വോട്ട് ബാങ്ക് കിറുകൃത്യമായി ഉറപ്പിക്കുക- അത് മാത്രമാണ് ഇത്തരം പ്രസ്താവനകളിലൂടെയുള്ള സിദ്ദിഖിന്റെ ഗൂഢലക്ഷ്യം. .
ഇക്കുറി കല്പറ്റയിലെ സിദ്ദിഖിന്റെ വിജയം വര്‍ഗ്ഗീയധ്രൂവീകരണം മൂലമായിരുന്നുവെന്നായിരുന്നു എതിരാളിയായ എല്‍ജെഡി സ്ഥാനാര്‍ത്ഥി ശ്രേയാംസ് കുമാര്‍ ആഞ്ഞടിച്ചത്. അവിടെ ക്രിസ്ത്യന്‍ സമൂദായം സിദ്ദിഖിനെ തോല്പിക്കാന് ശ്രമിക്കുന്നുവെന്ന അഭ്യൂഹം പരത്തുക വഴി മുസ്ലീം സമൂദായത്തിന്റെ വോട്ട് ബാങ്ക് ഭദ്രമാക്കി എന്ന് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തമിഴ്നാട്ടില്‍ നിന്നും പല നല്ല വാര്‍ത്തകളും എത്തിയിരുന്നു. ധനമന്ത്രിയായി എം ഐടി ഗ്രാജ്വേറ്റായ, വിദേശ ബാങ്കുകളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന പളനിവേല്‍ ത്യാഗരാജന് എത്തിയതിനെയൊന്നും സിദ്ദിഖ് പ്രശംസിച്ചു കണ്ടില്ല. പക്ഷെ കന്ദസ്വാമിയുടെ നിയമനത്തില്‍ സിദ്ദീഖ് ഏറെ സന്തോഷം പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം പാലക്കാട് സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസുകാരോടൊപ്പം കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിനെയും കര്‍ക്കശമായാണ് സിദ്ദിഖ് വിമര്‍ശിച്ചത്. പൊലീസ് മേധാവി തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പാലക്കാട് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ആര്‍ക്കും പരാതിയില്ലാതെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന സേവാഭാരതിയ്ക്കെതിരെയും സിദ്ദിഖ് ചാടിവീണിരുന്നു. ലക്ഷ്യം വെറും ദുഷ്ടലാക്ക് മാത്രമായിരുന്നു- തന്നെ സംരക്ഷിക്കുന്ന ന്യൂനപക്ഷവോട്ടുകള്‍ സംരക്ഷിക്കുക തന്റെ വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: