വാഷിംഗ്ടണ്‍: കൊളറാഡോ സ്പ്രിംഗ്സില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ വെടിവയ്പില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. വെടിവയ്പിന് ശേഷം അക്രമി ജീവനൊടുക്കി. പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന ഒരു പെണ്‍കുട്ടിയുടെ കാമുകനാണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
അര്‍ദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. പോലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാള്‍ ഗുരതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പാര്‍ട്ടിയിലേക്ക് ഓടികയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
ആഘോഷത്തില്‍ പങ്കെടുത്ത കുഞ്ഞുങ്ങളെ അക്രമി ഉപദ്രവിച്ചില്ല. അക്രമത്തിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല. കൊളറാഡോ സ്പ്രിംഗ്സില്‍ ഈയാഴ്ച നടക്കുന്ന പന്ത്രണ്ടാമത്തെ വെടിവയ്പാണിത്. കഴിഞ്ഞ ദിവസം മേരിലാന്‍ഡ് വുഡ്ലോണില് ഉണ്ടായ വെടിവയ്പില്‍ നാല് പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: