ബെയ്ജിങ്: കോവിഡ് മഹാമാരിക്ക് കാരണമായി കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച ദുരൂഹത നിലനില്‍ക്കെ വിഷയത്തില്‍ കമ്യൂണിസ്റ്റ് ചൈനയുടെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ പുറത്ത്. ജൈവായുധമെന്ന നിലയില്‍ കൊറോണ വൈറസിനെ ഉപയോഗിക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്ന രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചു.
മൂന്നാം ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രവചനത്തിന്റെ രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ ഉദ്ധരിച്ച് ദ് ഓസ്ട്രേലിയന്‍ ആണ് പുറത്തുവിട്ടത്. ദ് അണ്‍നാച്ചുറല്‍ ഒറിജിന്‍ ഓഫ് സാര്‍സ് ആന്‍ഡ് ന്യൂ സ്പീഷീസ് ഓഫ് മാന്‍ മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പണ്‍സ് എന്ന ചൈനീസ് പ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്. 2015ല്‍ തന്നെ സാര്‍സ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തിരുന്നതായി ഇതു വ്യക്തമാക്കുന്നു.
സാര്‍സ്, കൊറോണ വൈറസുകളെ ജൈവായുധങ്ങളുടെ പുതിയ യുഗം ആയിട്ടാണ് പ്രബന്ധത്തില്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യനിര്‍മിത വൈറസുകളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളുടെ ആരോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ക്കുകയാണ് ചൈനീസ് ലക്ഷ്യം. സൈനിക ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും ഉള്‍പ്പെടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 18 പേര് ചേര്‍ന്നാണ് പ്രബന്ധം തയാറാക്കിയത്. സാര്‍സ് കൊവ് 2 എന്ന വൈറസാണ് ഇപ്പോള്‍ പടരുന്ന കൊവിഡ് മഹാമാരിക്കു കാരണം. 2019 ലാണ് ചൈനയിലെ വുഹാനില്‍നിന്ന് കൊവിഡ് പടര്‍ന്നു പിടിക്കുന്നത്. ഇതു മനുഷ്യ നിര്‍മിതമാണെന്ന് ആരോപണം അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. വൈറസിനെ പറ്റി അന്വേഷിക്കാന്‍ ഡബ്ല്യുഎച്ച്ഒ സംഘത്തെ പോലും ആദ്യം ചൈന അനുവദിച്ചിരുന്നില്ല. ഇതെല്ലാം ദുരൂഹത ഏറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ജൈവായുധം ഉപയോഗിച്ച് മൂന്നാംലോക മഹായുദ്ധത്തിന് ചൈന തയാറെടുത്തെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: