ന്യൂദല്‍ഹി: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ വാഴ്ത്തി വിന്‍ഡീസ് ഇതിഹാസം കര്ട്ലി ആംബ്രോസ്്. മറ്റ് പേസര്‍മാരില്‍ നിന്ന് വ്യത്യസ്തനാണ് ബുംറ. കായികക്ഷമത നിലനിര്‍ത്തുകയാണെങ്കില്‍ അദ്ദേഹത്തിന് ടെസ്റ്റ്് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടം കൈവരിക്കാനാകുമെന്ന് ആംബ്രോസ് പറഞ്ഞു.
ഇന്ത്യക്ക് കുറച്ച് നല്ല പേസ് ബൗളര്‍മാരുണ്ട്. താന്‍ ഇതുവരെ കണ്ട ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തനാണ് ബുംറ. ബുംറയുടെ വലിയൊരു ആരാധകനാണെന്നും ആംബ്രോസ് പറഞ്ഞു. ഒരുകാലത്ത് വിന്‍ഡീസ് പേസ് ബൗളിങ്ങിന്റെ നെടുംതൂണായിരുന്ന ആംബ്രോസ് 98 ടെസ്റ്റുകളില്‍ 405 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: