കല്‍പ്പറ്റ: ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗ നിര്‍ണ്ണയത്തിനുള്ള ടെസ്റ്റിംഗ് കിറ്റുകള്‍ എത്തിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു ആന്റിജന്‍ അടക്കമുള്ള രോഗനിര്‍ണ്ണയ രീതികള്‍ക്കുള്ള ടെസ്റ്റിംഗ് കിറ്റുപോലും ഇല്ലെന്ന് പറഞ്ഞ് ആദിവാസികള്‍ അടക്കമുള്ള നിര്‍ധന ജനതയെ അടക്കം അടുത്തുള്ള സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞുവിടുകയാണ് നിലവില്‍ ആശുപത്രി അധികാരികള്‍ ചെയ്യുന്നത്.
ഒരു കുടുംബത്തില്‍ തന്നെ നാലും അഞ്ചും പേര് ഒരേ സമയം കൊറോണ ടെസ്റ്റിന് വിധേയരാകേണ്ടി വരുന്ന സാഹചര്യത്തില്‍ വലിയൊരു തുക സ്വകാര്യ ലാബുകള്‍ക്കു നല്‍കേണ്ടി വരികയാണ് ജില്ലയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ! ഇത് സ്വകാര്യ ലാബുകാരുമായുള്ള ഒത്തുകളിയാണെന്ന് വേണം സംശയിക്കുവാന്‍ കല്‍പ്പറ്റയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കൊറോണ ടെസ്റ്റിനുള്ള സൗകര്യം ഉണ്ടെന്നിരിക്കെ ഗവ: ഹോസ്പിറ്റലില്‍ മാത്രം ഇതിനുള്ള കിറ്റുകള്‍ ലഭ്യമല്ല എന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കണം.
തിരഞ്ഞെടുപ്പു കഴിഞ്ഞ തോടുകൂടി പാലം കടന്നാല്‍ കൂരായണ എന്ന മട്ടിലുള്ള സര്‍ക്കാറിന്റെ ഇത്തരം നിലപാട് അംഗീകരിക്കുവാന്‍ കഴിയില്ലെന്നും ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ടി എം സുബീഷ്, ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മല , എം പി സുകുമാരന്‍, റിഷി കുമാര്‍ വൈത്തിരി തുടങ്ങിയവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: