Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നേര്‍മൊഴി

സത്യാനന്തര കാലത്തിന്റെ തന്ത്രങ്ങള്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചുവരുന്നത് കെ. സച്ചിദാനന്ദനും കെ.ജി. ശങ്കരപ്പിള്ളയുമാണ്. തൊണ്ണൂറുകള്‍ക്കുശേഷം അവര്‍ മലയാളത്തില്‍ കൊണ്ടുവന്ന വ്യാജസാമൂഹിക യുക്തികളും, അതില്‍നിന്നുണ്ടാക്കിയ വ്യാജസൗന്ദര്യബോധവും പില്‍ക്കാല തലമുറയെ ഏറെ വഴിതെറ്റിച്ചു. പുരോഗമനക്കാരാണ് തങ്ങളെന്ന് പുറമേ കാണിക്കാനായി യാതൊരു ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവുമില്ലാതെ അവര്‍ വിവിധ വിഷയങ്ങളെ ആവേശപൂര്‍വം വാരിപ്പുണര്‍ന്നു. അവയില്‍ പലതും പരസ്പര വിരുദ്ധവുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 05:00 am IST
in Varadyam

സത്യാനന്തര കാലത്തിന്റെ തന്ത്രങ്ങള്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചുവരുന്നത് കെ. സച്ചിദാനന്ദനും  കെ.ജി. ശങ്കരപ്പിള്ളയുമാണ്. തൊണ്ണൂറുകള്‍ക്കുശേഷം അവര്‍ മലയാളത്തില്‍ കൊണ്ടുവന്ന വ്യാജസാമൂഹിക യുക്തികളും, അതില്‍നിന്നുണ്ടാക്കിയ വ്യാജസൗന്ദര്യബോധവും പില്‍ക്കാല തലമുറയെ ഏറെ വഴിതെറ്റിച്ചു. പുരോഗമനക്കാരാണ് തങ്ങളെന്ന് പുറമേ കാണിക്കാനായി യാതൊരു ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവുമില്ലാതെ അവര്‍ വിവിധ വിഷയങ്ങളെ ആവേശപൂര്‍വം വാരിപ്പുണര്‍ന്നു. അവയില്‍ പലതും പരസ്പര വിരുദ്ധവുമായിരുന്നു. ഒന്നിന്റെ മാര്‍ക്കറ്റ് ഇടിയുമ്പോള്‍ മറ്റൊന്ന് എന്ന രീതിയില്‍ അവര്‍ വിഷയങ്ങളെ സ്വീകരിക്കുകയും ഒഴിവാക്കുകയും ചെയ്തു. ദളിത്, പരിസ്ഥിതി, സ്ത്രീവാദ വിഷയങ്ങളെ കൂടാതെ സ്വത്വവാദം, നവമാര്‍ക്‌സിസം, ആന്റി ഫാസിസം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഒരു ഫാഷനായി മാറി മാറി ഉപയോഗിച്ച് അവര്‍ മലയാളികളെ തെറ്റിദ്ധരിപ്പിച്ചു. ഇതൊക്കെ പുറമെ പറയുമ്പോഴും തങ്ങള്‍ എതിര്‍ത്തിരുന്ന വ്യവസ്ഥിതിയുടെ എല്ലാ ആനുകൂല്യങ്ങളും അവര്‍ പിന്‍പറ്റിയിരുന്നു എന്നതാണ് സത്യാനന്തര കാലത്തെ വലിയ യാഥാര്‍ത്ഥ്യം.  

അവരുടെ ശേഷം വന്നവരിലും ഇതേ കാപട്യം കാണാം. എസ്. ജോസഫിനെ ഉദാഹരണമായെടുക്കാം. ദളിത് കവിയെന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടാണ് എസ്. ജോസഫ് കവിതയിലേക്ക് വന്നത്. സച്ചിദാനന്ദനായിരുന്നു ജോസഫിനെ കവിതയിലേക്ക് കൈപിടിച്ചു കയറ്റിയത്. ഇതാ താന്‍ വെട്ടിയ വഴിയിലൂടെ കടന്നുവന്ന ഒരു കവി എന്ന് സച്ചിദാനന്ദന്‍ പലതവണ ജോസഫിനെ വിശേഷിപ്പിച്ചു. അതേ ജോസഫ് സ്വന്തമായി മേല്‍വിലാസമുണ്ടായെന്ന് തോന്നിയപ്പോള്‍ പറയുന്നു. താന്‍ ദളിതനുമല്ല, തന്റെകവിത ദളിതു കവിതയുമല്ല എന്ന്. കവിതയെ ദളിത് എന്നോ സവര്‍ണ്ണമെന്നോ വിളിക്കാന്‍ പാടില്ലെന്നും അദ്ദേഹമിപ്പോള്‍ പറയുന്നു. അങ്ങനെ സച്ചിദാനന്ദനെപ്പോലെ ജോസഫും സത്യാനന്തരകാലത്തിന്റെ മുന്നണിയിലെത്തി.  

സച്ചിദാനന്ദന്റെയും കെ.ജി. ശങ്കരപ്പിള്ളയുടെയും കവിതാ ഫാക്ടറിയില്‍ നിന്നും പുറത്തുവന്ന ഉല്‍പ്പന്നങ്ങളാണ് പുതിയ കവിതകളിലേറെയും. ചുരുക്കം ചില കവികള്‍ ഇവരുടെ കമ്പനിയില്‍പ്പെടാതെ പുറത്തുനില്‍ക്കുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ അവര്‍ക്ക് കവിതയുടെ മുഖ്യധാരയില്‍ ഇടംകൊടുക്കാന്‍ ആരും തയ്യാറായിട്ടില്ല. ഇതാണ് സത്യാനന്തര മലയാള കവിതയുടെ വര്‍ത്തമാനം.

ഫിക്ഷനിലും സത്യാനന്തര കാലത്തിന്റെ മുദ്രകള്‍ കാണാം. നോവലും ചെറുകഥയും പുതിയ കവിതപോലെ എളുപ്പത്തില്‍ നിര്‍മിക്കാവുന്ന സാഹിത്യരൂപമല്ലല്ലോ അതിനാല്‍ കൃത്യമായ ആസൂത്രണത്തിലൂടെയാണ് കഥാകൃത്തുക്കള്‍ തങ്ങളുടെ അജണ്ടകളുമായി മുന്നോട്ടുപോവുന്നത്. അതിനുവേണ്ടി അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ മാറി നിന്ന് നോക്കുന്ന ഒരാള്‍ക്ക് ഫിക്ഷനിലും വന്നുകഴിഞ്ഞ സത്യാനന്തര യുക്തികള്‍ കണ്ടെത്താന്‍ കഴിയും. സുഭാഷ് ചന്ദ്രന്റെ രചനകളും അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദങ്ങളും മാത്രം മതി ഇത് മനസ്സിലാക്കാന്‍. എന്നാല്‍ കൃത്യമായ പ്രൊഫഷണല്‍ ആസൂത്രണത്തോടെ തന്റെ കലാസൃഷ്ടികള്‍ മഹാ സംഭവമാണെന്ന് അദ്ദേഹം വായനക്കാരെ പലവിധത്തില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. തനിക്കും തന്റെ രചനകള്‍ക്കും ചുറ്റും മഹത്വത്തിന്റേതായ പ്രഭാവലയം തീര്‍ക്കാന്‍ അദ്ദേഹം സ്വയം ശ്രമിച്ച് പരിഹാസ്യനാവുന്നു. അതേസമയം പ്രതിഭകൊണ്ട് അനുഗൃഹീതരായവരാവട്ടെ തങ്ങളുടെ രാഷ്‌ട്രീയാടിമത്വം യാതൊരു ലജ്ജയുമില്ലാതെ പരസ്യമായി പ്രകടിപ്പിച്ച് വായനക്കാരുടെ മുന്നില്‍ ആശ്ചര്യചിഹ്നമായി നില്‍ക്കുന്നതും നാം കാണുന്നു.

കലാകൗമുദി

2021 മെയ് 02

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.