ന്യൂദല്‍ഹി: കേരളത്തിലെ ജല്‍ ജീവന് ദൗത്യത്തിന്റെ ആസൂത്രണവും നിര്‍വ്വഹണവും സംബന്ധിച്ച വാര്‍ഷിക കര്‍മപദ്ധതി അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 2021-2022 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തിന്റെ രൂപരേഖ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദേശീയ സമിതിയ്ക്ക് മുമ്പാകെ ചുമതലപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കേരളത്തില്‍ 67.15 ലക്ഷം ഗ്രാമീണ കുടുംബങ്ങളുണ്ട്. ഇതില്‍ 21.55 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് വഴിയുള്ള ജലവിതരണം പ്രാപ്യമായിട്ടുണ്ട്. 2020-21 ല്‍ മാത്രം ഏകദേശം നാലുലക്ഷം കണക്ഷനുകള്‍ നല്കി. 2021-22 ല്‍ 30 ലക്ഷത്തോളം പുതിയ കണക്ഷനുകള്‍ നല്കാന് സംസ്ഥാനം പദ്ധതിയിടുന്നതായും വ്യക്തമാക്കി.
2024 ഓടെ ‘ഹര് ഘര്‍ ജല്‍’ ലക്ഷ്യം (എല്ലാ വീടുകളിലും ജലം) കൈവരിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. എല്ലാ വീടുകളിലും ഗുണനിലവാരമുള്ള പാനയോഗ്യമായ കുടിവെള്ളം പൈപ്പ് വഴിയോ കമ്മ്യൂണിറ്റി വാട്ടര്‍ പ്യൂരിഫിക്കേഷന്‍ പ്ലാന്റുകള്‍ (സിഡബ്ല്യുപിപി) സ്ഥാപിച്ചോ വിതരണം ചെയ്യാനാണ് സംസ്ഥാനം പദ്ധതിയിടുന്നത്. പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുന്ന ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ ഭൂരിപക്ഷ പ്രദേശങ്ങളിലുള്ള വീടുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ദേശീയ സമിതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനം അവതരിപ്പിച്ച പദ്ധതി, ദേശീയ സമിതി വിശകലനം ചെയ്യുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഗ്രാമീണ കര്‍മ്മ പദ്ധതി തയ്യാറാക്കാനും ഗ്രാമപഞ്ചായത്തിന്റെ ഉപസമിതിയായി, കുറഞ്ഞത് 50% വനിതാ അംഗങ്ങളടങ്ങുന്ന വില്ലേജ് വാട്ടര്‍ & സാനിറ്റേഷന്‍ കമ്മിറ്റി രൂപീകരിക്കാനും ദേശീയ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് തലത്തിലും അംഗന്‍വാടികള്‍,സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചും ജല ഗുണമേന്മ നിരീക്ഷിക്കുന്നതിനായി ഫീല്‍ഡ് ടെസ്റ്റ് കിറ്റുകള്‍ (എഫ്ടികെ) വഴിയുള്ള പരിശോധന ഉറപ്പാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കണം.
സംസ്ഥാനത്തെ കുടിവെള്ള പരിശോധനാ ലാബുകള്‍ ശക്തിപ്പെടുത്തുകയും പൊതുജനങ്ങള്‍ക്ക് നാമമാത്ര നിരക്കില്‍ ജലസാമ്പിളുകള്‍ പരിശോധിക്കുന്നതിനായി സൗകര്യമൊരുക്കുകയും ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം.ഫീല്‍ഡ് ടെസ്റ്റ് കിറ്റുകള്‍ (എഫ് ടി കെ) ഉപയോഗിച്ച് ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഓരോ ഗ്രാമത്തിലും കുറഞ്ഞത് ആഞ്ചുപേരെ, വിശിഷ്യാ സ്ത്രീകളെ പരിശീലിപ്പിക്കാനും സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: