കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെന്ന കിംവദന്തികള്‍ തള്ളി ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ്. മമതയുടെ പാളയത്തില്‍നിന്ന് ബിജെപിയിലെത്തിയ ചില നേതാക്കള്‍ മടങ്ങിയേക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മാധ്യമങ്ങളടക്കം നടത്തിയ പ്രചാരണം. തൃണമൂല്‍ ക്യാംപ് വിട്ട് ബിജെപിയുടെ ഭാഗമായ മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് നിലവില്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനാണ്. തെരഞ്ഞെടുപ്പ് ആസുത്രണ സമിതിയിലും അദ്ദേഹം അഗമായിരുന്നു.
ഇത്തവണ കൃഷ്ണാനഗര്‍ സൗത്ത് മണ്ഡലത്തില്‍നിന്ന് മത്സരിച്ച് മുകുള്‍ റോയ് വിജയിച്ചിരുന്നു. വെള്ളിയാഴ്ച നേരത്തേ നിയമസഭയില്‍നിന്ന് അൽപം നേരത്തേ ഇറങ്ങിയ മുകുള്‍ റോയ്‌ക്ക് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഭരണപക്ഷവും മാധ്യമങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഈ അഭ്യൂഹങ്ങളെല്ലാം തള്ളി മുകുള്‍ റോയ് തന്നെ ശനിയാഴ്ച രംഗത്തെത്തി.
‘സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ബിജെപിയുടെ പടയാളിയായി പോരാട്ടം തുടരും. കെട്ടുകഥകളും അഭ്യൂഹങ്ങളും അവസാനിപ്പിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്റെ രാഷ്‌ട്രീയ വഴിയില്‍ ഉറച്ചവിശ്വാസമുണ്ട്’-അദ്ദേഹം ട്വീറ്റ് ചെയ്തു. നിയമസഭാ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് എത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന പേരുകളില്‍ ഒന്നാണ് മുകുള്‍ റോയ്‌യുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: