തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഓക്സിജന്‍ ക്ഷാമം. മതിയായ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. അടിയന്തിരമല്ലാത്ത എട്ടു ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത് എന്ന് അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍സിസിയില്‍ പ്രതിദിനം 60 മുതല്‍ 70 സിലിണ്ടറുകള്‍ വരെയാണ് ആവശ്യമായുള്ളത്. വിവരം ഓക്സിജന്‍ വാര് റൂമിലും ആരോഗ്യസെക്രട്ടറിയേയും അറിയിച്ചെന്ന് ആര്‍സിസി ഡയറക്ടര്‍ വ്യക്തമാക്കി.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ പ്ളാന്റിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പിഎംകെയര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. മിനിട്ടില്‍ ശരാശരി 1000 ലിറ്റര്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാന് കഴിയുന്ന പ്ലാ്ന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഗുണനിലവാരമുള്ള പ്ലാന്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: