ലഖ്നോ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ കോവിഡ് ബാധിച്ച് മരിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അലഹബാദ് ഹൈക്കോടതിയുടെ കണക്ക് പ്രകാരം ഇതുവരെ 135 പോളിംഗ് ഉദ്യോഗസ്ഥര്‍ മരിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം സഹായം നല്‍കുമെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഈയിടെ നടന്ന ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് അധ്യാപകരും ശിക്ഷ മിത്രമാരും ഇന്വെസ്റ്റിഗേറ്റേഴ്സും ഉള്‍പ്പെടെ 135 പേര് കോവിഡ് മൂലം മരിച്ചതായി അറിയിച്ച് അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: