കമ്മ്യൂണിസ്റ്റ് -ഇസ്ലാം കൂട്ടുകെട്ടിന്റെ പരിണാമം വിഭജനമോ അരാജകത്വമോ ആയിരിക്കുമെന്നതാണ് ചരിത്രം. അഫ്ഗാനിസ്ഥാന്‍ മുമ്പ് കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള രാജ്യമായിരുന്നു. കമ്മ്യൂണിസം എവിടെ ശക്തി പ്രാപിക്കുന്നുവോ ആദ്യം അവിടുത്തെ സംസ്‌ക്കാരത്തിന്റെ വേരുകള്‍ അറക്കുന്നു. പിന്നീട് ജീവിതമൂല്യങ്ങളും ധാര്‍മ്മികതയും ഇല്ലാതാകുന്നു. അത്തരം ഇടങ്ങളിലേക്ക് തീവ്ര മതചിന്തകള്‍ക്ക് കുതിച്ചു കയറാന്‍ എളുപ്പമാണ്. കാരണം വേറൊരു മതമോ ധാര്‍മ്മികതയോ അതിനെ പ്രതിരോധിക്കാന്‍ ഉണ്ടാവുകയില്ല. തീവ്രവാദത്തിന്റെ തണലില്‍, തീവ്രവാദികളുടെ സംരക്ഷണയില്‍ എല്ലാത്തരം സംസ്‌ക്കാര ശൂന്യതയും ജനാധിപത്യ ധ്വംസനങ്ങളും അക്രമങ്ങളും അരങ്ങേറും. ആത്യന്തികമായി സമാധാന ജീവിതം താറുമാറാവുകയും കൊള്ളയും കൊള്ളിവയ്പും നിത്യജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യും. ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും കൊല്ലാം, ബലാല്‍സംഗം ചെയ്യാം, പിടിച്ചുപറിക്കാം. എല്ലാത്തിനും മതത്തിന്റെ പേരു പറഞ്ഞാല്‍ മതിയാകും; കടുത്ത വിശ്വാസികള്‍ കൂടെ നില്‍ക്കും. എത്രയോ ദശാബ്ദങ്ങളായി അഫ്ഗാനിസ്ഥാന്റെ ഗതി ഇതാണ്. അതില്‍ നിന്നു കരകയറാനുള്ള തത്രപ്പാട് നാളുകളായി അവിടെ നടന്നു കൊണ്ടിരിക്കുന്നു. ഇതുവരെയും ഫലംകണ്ടു എന്നു പറയാറായിട്ടില്ല.
ഭാരതത്തിലും ഇതേ കൂട്ടുകെട്ടാണ് ഇന്നും ഈ നാടിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ബീജംതന്നെ കമ്മ്യൂണിസ്റ്റ് -ഇസ്ലാം സംയുക്തകത്തില്‍ നിന്നാണല്ലോ. പിന്നീട് രണ്ടും രണ്ടെന്നു പ്രചരിപ്പിച്ചെങ്കിലും നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഈ ദേശവിരുദ്ധ ശക്തികള്‍ ഒന്നാകും. 1942ല്‍ പാക്കിസ്ഥാന്‍ വാദത്തിന് പിന്തുണ നല്‍കി അതിന് വേണ്ടി പരിപാടികള്‍ പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പിരിച്ചുവിടപ്പെട്ടെങ്കിലും വീണ്ടും അധികാരത്തില്‍ വരാന്‍ പിന്തുണ നല്‍കിയത് മുസ്ലീം ലീഗാണ്. രാജ്യദ്രോഹികളെന്നും വിഭജനവാദികളെന്നും വര്‍ഗീയവാദികളെന്നും മുദ്രകുത്തപ്പെട്ട ലീഗിനെ മതേതരത്വത്തിന്റെ മുഖംമൂടി അണിയിച്ചത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ്. അതിനോടകം തന്നെ രണ്ടു കാര്യം പാര്‍ട്ടി ചെയ്തു കഴിഞ്ഞിരുന്നു. കേരള മനസ്സില്‍ നിന്നും സാംസ്‌ക്കാരിക – ധാര്‍മ്മിക മൂല്യങ്ങളുടെ വേരറുത്തിരുന്നു. അങ്ങാടിപ്പുറത്തെ രാമസിംഹന്‍ വധത്തെ വെള്ളപൂശുകയും കൊലയാളികള്‍ക്കെതിരെ കേസെടുക്കരുതെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഹിന്ദുക്കളെ കൊല്ലുന്നവരുടെ കൂടെയാണ് പാര്‍ട്ടിയെന്നും ഹിന്ദുക്കള്‍ കൊല്ലപ്പെടേണ്ടതാണെന്നും തെളിച്ചു പറയുകയും എഴുതി വയ്‌ക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ നിഷ്ഠൂരമായ ആ കൂട്ടക്കൊലയ്‌ക്കെതിരെ യാതൊരുവിധ പ്രതിഷേധമോ ആക്ഷേപങ്ങളോ ആരും ഉയര്‍ത്തിയില്ല.
ഈ കൂട്ടുകെട്ടിന്റെ മറ്റൊരു ഫലമാണ് മലപ്പുറം ജില്ല. മുസ്ലീം മതമൗലികവാദികളുടെ പിന്തുണയോടെ അധികാരത്തിലേറിയ നമ്പൂതിരി ഭരണം ആദ്യം തന്നെ പ്രത്യുപകാരമായി ജില്ല പ്രഖ്യാപിക്കുകയായിരുന്നു. ഭാരതത്തിന്റെ ഇങ്ങു തെക്കേയറ്റത്ത് ഒരു കുട്ടിപ്പാക്കിസ്ഥാന്‍ എന്നതായിരുന്നു ഈ വാദത്തിന് പിന്നില്‍. പടിഞ്ഞാറ് പാക്കിസ്ഥാന്‍ എന്ന ഇസ്ലാമിക രാജ്യം, കിഴക്ക് ബംഗ്ലാദേശ്. വടക്ക് കശ്മീരും ഇതുവരെ അങ്ങനെയായിരുന്നു. ഇപ്പോഴത്തെ മാറ്റം കമ്മ്യൂണിസ്റ്റുകളോ മതവാദികളോ പ്രതീക്ഷിച്ചിരുന്നില്ല. ഭാവിയില്‍ ഒരു സ്വതന്ത്രരാജ്യമാക്കാന്‍ ആഗ്രഹിച്ചുകൊണ്ടാണ് ഇരുകൂട്ടരും ജീവിക്കുന്നത്.
ഇന്ന് എല്ലാ ദേശവിരുദ്ധ കൂടിയാലോചനകളും കേന്ദ്രീകരിച്ചിരിക്കുന്നത് മലപ്പുറത്താണ്. അവിടെ നിയമങ്ങള്‍ വ്യത്യസ്തമാണ്. ആര്, എപ്പോള്‍ ആഹാരം കഴിക്കണം, കടകള്‍ എപ്പോള്‍ തുറക്കണം, ബസുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യണം, എന്നാല്‍ പണമടയ്‌ക്കുകയും വേണം തുടങ്ങി സാധാരണക്കാരെ അമ്പരിപ്പിക്കുന്ന രീതികളാണ് അവിടെയുള്ളത്. അവിടെ കളക്ടര്‍മാരായി വരുന്നവര്‍ മതവാദികളുടെ അടിമയായിരിക്കണം എന്നും അലിഖിത നിയമമുണ്ട്. ഷൈനാമോള്‍ കളക്ടറായി വന്നപ്പോള്‍ മൂന്നു മാസത്തിനുള്ളില്‍ സ്ഥലം മാറ്റി. ലീഗ് എംഎല്‍എയെ അനുസരിച്ചില്ല എന്നു പരസ്യമായും തട്ടമിടാത്തവള്‍ ഇവിടെ വേണ്ട എന്ന് രഹസ്യമായും പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ സഫ്‌ന നസറുദ്ദീനും തട്ടമിടാത്ത മുസ്ലീം യുവതിയാണെന്ന ആക്ഷേപം പുകഞ്ഞുകൊണ്ടിരിക്കുന്നു.
1921 ലെ മാപ്പിളലഹള സ്വാതന്ത്ര്യ സമരമാണെന്ന കണ്ടെത്തല്‍ ഇവരുടെ മറ്റൊരു ശിശുവാണ്. മലബാറിലെ ഹിന്ദു വംശഹത്യയെ മഹത്വവല്‍ക്കരിക്കേണ്ടത് വര്‍ഗീയ വാദികളുടെ ആവശ്യമാണ്. ഹിന്ദുക്കളിലെ ആത്മാഭിമാനത്തെ ചോര്‍ത്തിക്കളയുക എന്നത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ദൗത്യവും. കൂട്ടക്കൊലയെ സ്വാതന്ത്ര്യ സമരവും കര്‍ഷക സമരവുമായി പാര്‍ട്ടി സാഹിത്യങ്ങള്‍ അവതരിപ്പിച്ചു. അതിന്റെ പേരില്‍ വീണ്ടും പോര്‍വിളികളുമായി മുസ്ലീം ലീഗും തീവ്രവാദ സംഘടനകളും അരങ്ങു തകര്‍ത്തു കൊണ്ടിരിക്കുന്നു.
ഫാസിസത്തിന്റെയും ജിഹാദിസത്തിന്റെയും ഇണചേരലിന്റെ അടുത്ത ദുരന്തമായിരുന്നു അയോദ്ധ്യ ശ്രീരാമ ക്ഷേത്രം മുസ്ലീം പള്ളിയാണെന്ന പ്രചാരണവും തുടര്‍ന്നുള്ള വര്‍ഗീയ കലാപങ്ങളും. അതിനുള്ള കനല്‍ ഊതിക്കത്തിക്കാനുള്ള ചുമതല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിറവേറ്റി. കലാപങ്ങളും കൂട്ടക്കൊലകളും കൊള്ളിവയ്പും അവര്‍ ആഗ്രഹിച്ചതുപോലെ നടന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന കലാപം ഇരുകൂട്ടരുടെയും ബുദ്ധിയില്‍ നിന്ന് ഉദിച്ചതാണ്. ഇസ്ലാം മതവിശ്വാസികളുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും ദേശീയ വിരുദ്ധത പ്രചരിപ്പിക്കാനുള്ള ഉപാധിയാക്കി അതിനെ മാറ്റി. ഹിന്ദുവിരുദ്ധ കലാപങ്ങള്‍ക്കുള്ള വെടിമരുന്നായി അതിനെ കത്തിച്ചു. ഇല്ലാത്ത വെടിവയ്പിന്റെയും മയ്യത്തിന്റെയും പേരില്‍ മുസ്ലീം ജനതയെ തെരുവിലിറക്കാനായിരുന്നു ശ്രമം. രാഷ്‌ട്രത്തെയും ജനതതേയും വിഘടിപ്പിക്കാനുള്ള കലാപമായി അതു മാറി.
ഇതിന്റെ തുടര്‍ച്ചയായിരുന്നു കര്‍ഷക നിയമത്തിനെതിരെ എന്നു പറഞ്ഞു നടത്തിയതും. രാജ്യ വിരുദ്ധ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള വേദിയാക്കി കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിക സംഘടനകളും അതിനെ മാറ്റി. ഇസ്ലാമിക തീവ്രവാദ സംഘടനകളും ഖലിസ്ഥാന്‍ തീവ്രവാദികളും കൈകോര്‍ത്തു. ഇത്തവണ കൈത്താങ്ങുമായി കോണ്‍ഗ്രസുമെത്തി. ഇറ്റാലിയന്‍ കുടുംബത്തിന് എന്ത് ഇന്ത്യന്‍ വികാരം!
‘ഭാരത് തേരെ തുക്‌ടേ ഹോംഗെ,
ഇന്‍ഷാ അള്ളാ ഇന്‍ഷാ അള്ളാ”
എന്ന മുദ്രാവാക്യമാണ് കമ്മ്യൂണിസ്റ്റ് – മുസ്ലീം ഐക്യമുന്നണിയുടെ അടിസ്ഥാനം. ‘ഭാരതത്തെ തുണ്ടം തുണ്ടമാക്കും’ എന്ന രണ്ടു കൂട്ടരുടെയും സ്വപ്‌നമാണ് അവര്‍ നിറവേറ്റിക്കൊണ്ടിരിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ ആറിനു നടന്ന തെരഞ്ഞെടുപ്പില്‍ ജിഹാദികളുടെയും വര്‍ഗീയ വാദികളുടെയും വോട്ടു വിലയ്‌ക്കു വാങ്ങിയാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഇപ്പോഴത്തെ വിജയം നേടിയത്. ജിഹാദികളെ എതിര്‍ക്കുന്ന എല്ലാവരെയും തോല്‍പ്പിക്കുക എന്നതായിരുന്നു മുഖ്യമന്ത്രിയും ജിഹാദികളും തമ്മിലുണ്ടാക്കിയ അച്ചാരം; അത് ഏതു മുന്നണിയിലുള്ളവരാണെങ്കിലും. തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുന്ന ഏതു സാധാരണക്കാര്‍ക്കും അതു മനസ്സിലാകും. വര്‍ഗീയതയെ ഏറ്റവും നന്നായി പിന്തുണയ്‌ക്കുന്നവര്‍, തീവ്രവാദികളെ എന്തു വില കൊടുത്തും സംരക്ഷിക്കുന്നവര്‍, ഹിന്ദുക്കളെ എത്ര ഹീനമായും പരിഹസിക്കുന്നവര്‍ ഒക്കെ വിജയിക്കണം എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് – ജിഹാദി മുന്നണിയുടെ അജണ്ട. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
ഫാസിസ്റ്റ് – ജിഹാദി ഐക്യമുന്നണി എവിടെയൊക്കെ ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം നിത്യ സംഘര്‍ഷവും അരാജകത്വവുമായിരുന്നു ഫലം. വരുന്ന അഞ്ചു കൊല്ലത്തേക്ക് കേരളത്തിലെ അവസ്ഥ അങ്ങനെതന്നെയായിരിക്കും എന്ന് ഉറപ്പിക്കാം. ഒപ്പം മറ്റൊന്നുകൂടി സംഭവിക്കും. അഫ്ഗാനിസ്ഥാനില്‍ ജിഹാദികള്‍ക്കു പായ വിരിച്ചു കൊടുത്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി എങ്ങനെ ഇല്ലാതായോ അതുതന്നെയായിരിക്കും ഇവിടുത്തെയും ഫലം. പശ്ചിമ ബംഗാളില്‍ നുഴഞ്ഞുകയറ്റക്കാരെയും തീവ്രവാദികളെയും കൂടെക്കിടത്തിയതിന്റെ ഫലം കമ്മ്യൂണിസ്റ്റു പാര്‍ട്ടി കണ്ടറിഞ്ഞില്ല എന്നുവേണം മനസ്സിലാക്കാന്‍. 34 വര്‍ഷം തുടര്‍ഭരണം നടത്തിയ പാര്‍ട്ടി മുന്നൂറോളം സീറ്റുള്ളതില്‍ ഒന്നും പോലും നേടാനാവാതെ തെരുവുതെണ്ടികളായി മാറി. ഇതില്‍പ്പരം ഒരു അധ:പതനം ആ പാര്‍ട്ടിക്കു വരാനുണ്ടോ? ആ ഗതി തന്നെയാവും വര്‍ഗീയവാദികളുടെ വായില്‍ തലവെച്ചുകൊടുത്ത കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കും വരാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: